കോഴിക്കോട്: സമഗ്ര ഭിന്നശേഷി സർവേ നടത്തുമെന്നും അതുവഴി കൂടുതൽ വിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ. െശെലജ പറഞ്ഞു. ചികിത്സിച്ച് ഭേദമാക്കാൻ പറ്റുന്ന രോഗികൾക്ക് തുടക്കത്തിൽതന്നെ വൈദ്യസഹായം ലഭ്യമാക്കണം. ജില്ല ഭരണകൂടം കോമ്പാസിറ്റ് റീജനൽ സെൻററിെൻറ (സി.ആർ.സി) സഹായത്തോടെ ഭിന്നശേഷിക്കാർക്ക് നൽകുന്ന മെഡിക്കൽ േബാർഡ് സർട്ടിഫിക്കറ്റിെൻറയും യുനീക്ക് ഡിെസബിലിറ്റി െഎഡൻറിറ്റി കാർഡിെൻറയും വിതരണത്തിെൻറ ഉദ്ഘാടനം വെള്ളിമാട്കുന്ന് ജെ.ഡി.ടി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അവർ. കോഴിക്കോടിനെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റാൻ ജില്ല ഭരണകൂടം ആരംഭിച്ച കൈയെത്തും ദൂരത്ത് എന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിെൻറ ഭാഗമായാണ് സർട്ടിഫിക്കറ്റും ഐ.ഡി കാർഡും വിതരണം ചെയ്തത്. 1227 പേർക്കാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്. രണ്ടു വർഷത്തിനുള്ളിൽ എല്ലാ ജില്ലയിലും ഭിന്നശേഷിക്കാർക്കായി സർക്കാർ പുനരധിവാസ കേന്ദ്രങ്ങളും മൾട്ടി സ്കിൽ െട്രയിനിങ് സെൻററുകളും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കലക്ടർ യു.വി. ജോസ് സ്വാഗതം പറഞ്ഞു. എം.എൽ.എമാരായ എ. പ്രദീപ് കുമാർ, ഡോ. എം.കെ. മുനീർ, സബ് കലക്ടർ വി. വിഘ്നേശ്വരി, ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ, ജയരാജ്, പി. ബിജുലാൽ, ജില്ല സാമൂഹികനീതി വകുപ്പ് ഓഫിസർ ഷീബ മുംതാസ്, ഐ.പി.എം ഒാണററി ഡയറക്ടർ കെ. അബ്ദുൽ വാഹിദ് തുടങ്ങിയവർ പങ്കെടുത്തു. സി.ആർ.സി കേരള ഡയറക്ടർ ഡോ. കെ.എൻ. റോഷൻ ബിജിലി റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.