കോഴിക്കോട്: യുദ്ധമുഖത്തെന്നപോലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രവർത്തിച്ചതിനാലാണ് നിപ വൈറസിനെ പ്രതിരോധിക്കാനായതെന്ന് ആരോഗ്യ മന്ത്രി െക.കെ. ശൈലജ. നിപ നിയന്ത്രണത്തിന് പ്രവർത്തിച്ചവരെ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം െചയ്യുകയായിരുന്നു അവർ. ൈവറസ് ബാധ 17 ജീവനുകൾ നഷ്ടമാക്കിയതോടൊപ്പം വലിയ അനുഭവങ്ങളും നമുക്കുനൽകി. എല്ലാ മേഖലയിലുള്ളവരും ഒത്തൊരുമിച്ച് നിന്നതിനാലാണ് പെെട്ടന്ന് േരാഗം തിരിച്ചറിയാനും കൂടുതൽ പേരിലേക്ക് പകരുന്നത് തടയാനും കഴിഞ്ഞത്. എണ്ണയിട്ട യന്ത്രം പോലെയാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. അതിനാലാണ് രണ്ടാംഘട്ടം ഇല്ലാതിരുന്നത്. പേരാമ്പ്രയിലെ സൂപ്പിക്കടയാണ് രോഗത്തിെൻറ ഉറവിടമെന്ന് തിരിച്ചറിഞ്ഞെങ്കിലും അതിനിടെ മലപ്പുറത്ത് വൈറസ് ബാധകാരണം ആളുകൾ മരിച്ചത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എന്നാൽ, അവിടെയും യുദ്ധമുഖം തുറക്കുകയും പഴുതടച്ച പ്രവർത്തനങ്ങൾ നടത്തുകയുമായിരുന്നു. രോഗ പ്രതിരോധത്തിൽ പങ്കാളികളായ ഡോക്ടർമാർ മുതൽ ശുചീകരണ തൊഴിലാളികൾ വരെയുള്ളവർ എന്നും സ്മരിക്കപ്പെടും. നഴ്സ് ലിനിയുടെ ജീവൻ നഷ്ടമായത് വലിയ വേദനയാെണങ്കിലും ആ കുടുംബത്തെ നാട് ഏറ്റെടുത്തതായും അവർ പറഞ്ഞു. ലോകാരോഗ്യ സംഘടന, െഎക്യരാഷ്ട്രസഭ എന്നിവയെല്ലാം കേരളത്തിലെ നിപ പ്രതിരോധത്തെ പ്രശംസിച്ചു. ആസ്ട്രേലിയയിൽനിന്ന് മരുന്ന് എത്തിച്ചെങ്കിലും അത് ഉപയോഗിക്കുന്നതിനുമുമ്പുതന്നെ രോഗം ബാധിച്ച രണ്ടുപേെര ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ കഴിഞ്ഞു. ഇൗ മരുന്ന് െഎ.സി.എം.ആറിെൻറ കീഴിൽ സൂക്ഷിക്കും. മരുന്ന് കണ്ടെത്തിയ ആളെ തന്നെ െകാണ്ടുവന്ന് ഉന്നതതലയോഗം നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും ഗവേഷണങ്ങളും തുടരുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.