ഉന്നത വിജയികളെ ആദരിച്ചു

പേരാമ്പ്ര: പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയുെടയും തിയറ്റേഴ്സി​െൻറയും ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയവെരയും കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിച്ച ഇ. വിജയരാഘവൻ മാസ്റ്റെറയും ആദരിച്ചു. എൻ.പി. വിജയൻ ഉദ്ഘാടനം ചെയ്തു. കെ.വി. സോമനാഥൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കെ.കെ. ലീല, രവീന്ദ്രൻ നമ്പ്യാർ എന്നിവർ ഉപഹാരം സമർപ്പിച്ചു. വി.പി. ഇബ്രാഹിം, കെ.ജി. രാമനാരായണൻ, സി.എം. ദിനേശ് കുമാർ, എ.കെ. വിജയൻ, പി.ജി. ശ്രീജ, ഇ. വിജയരാഘവൻ, കെ.കെ. മുരളീധരൻ എന്നിവർ സംസാരിച്ചു. എം.സി. ബഷീർ സ്വാഗതവും പി.എൻ. വിജയൻ നന്ദിയും പറഞ്ഞു. എം.എം. കുഞ്ഞിക്കേളപ്പൻ അനുസ്മരണം മേപ്പയൂർ: പ്രതിഫലേച്ഛയില്ലാത്ത സേവനമാതൃക കാട്ടിയവരായിരുന്നു പഴയ കാല സോഷ്യലിസ്റ്റുകളെന്ന് ജനതാദൾ (എസ്) നിയമസഭ കക്ഷി നേതാവ് സി.കെ. നാണു എം.എൽ.എ അഭിപ്രായപ്പെട്ടു. പ്രമുഖ സോഷ്യലിസ്റ്റും മുതുകാട്, കൂത്താളി സമര വളൻറിയറുമായിരുന്ന കീഴ്പയ്യൂരിലെ എം.എം. കുഞ്ഞിക്കേളപ്പ​െൻറ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ, കെ. പാച്ചർ, കെ. കുഞ്ഞികൃഷ്ണൻ നായർ, നിഷാദ് പൊന്നങ്കണ്ടി, എ.കെ. വസന്ത, സുനിൽ ഓയിൽ, ടി.ഒ.കെ. നമ്പ്യാർ, സി. കേളപ്പൻ, കെ. ദാമോദരൻ എന്നിവർ സംസാരിച്ചു. പി.പി. ബാലൻ സ്വാഗതവും എ.എം. അനീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.