നിരാഹാര സമരം അവസാനിച്ചു

കൂരാച്ചുണ്ട്: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി എ.കെ. പ്രേമൻ നടത്തിയ 24 മണിക്കൂർ നിരാഹാരസമരം അവസാനിച്ചു. ബാലുശ്ശേരി മണ്ഡലം കമ്മിറ്റി അംഗം ടി.കെ. രവി നൽകിയ നാരങ്ങാനീര് നൽകി. ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. കെ.വി. കുഞ്ഞപ്പൻ, പീറ്റർ കിങ്ങിണിപ്പാറ, പി.ടി. തോമസ് എന്നിവർ സംസാരിച്ചു. ആശുപത്രിയിൽ കിടത്തിച്ചികിത്സ തുടങ്ങുക, എക്സ്റേ-ഇ.സി.ജി സൗകര്യം ഏർപ്പെടുത്തുക, ലാബ് സൗകര്യം വർധിപ്പിക്കുക, കൂരാച്ചുണ്ടിൽ നിപ ബാധിച്ച് മരിച്ച മാടമ്പള്ളി മീത്തൽ രാജ​െൻറ ഭാര്യക്ക് സർക്കാർ ജോലി നൽകുക, ആശുപത്രിയിൽ ആവശ്യത്തിന് സ്റ്റാഫ് നഴ്സുമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.