കൽപറ്റ: ജില്ലയിലെ ജനങ്ങൾക്ക് കലാസ്വാദനത്തിനും അവതരണത്തിനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച നിർഝരി നാട്യതരംഗിെൻറ ഉദ്ഘാടനം ഇൗ മാസം 21ന് വൈകീട്ട് കൽപറ്റ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ നടക്കും. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന സംഗീതസദസ്സാണ് നാട്യതരംഗിെൻറ പ്രഥമ പരിപാടി. സംഗീതം, നൃത്തം, നാടകം, സിനിമ, ചിത്രകല തുടങ്ങിയ മേഖലകളിലെ നിലവാരമുള്ള കലാസൃഷ്ടികൾ അരങ്ങിലെത്തിക്കുക, കലാ വിദ്യാർഥികൾക്കായി വേദികളൊരുക്കുക, വ്യത്യസ്ത കലാധാരകൾക്കിടയിൽ സംവാദവും പാരസ്പര്യവും വളർത്തിയെടുക്കുക, ഗോത്രകലകളുടെ സംരക്ഷണത്തിനും പരിപോഷണത്തിനുമായി പരിശീലനക്കളരികളും മേളകളും നടത്തുക, സ്ത്രീകൾക്കും യുവാക്കൾക്കും തൊഴിൽ കണ്ടെത്താൻ സഹായകരമായ കലാ-കരകൗശല ശിൽപശാലകൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് നാട്യതരംഗിെൻറ പ്രധാന ലക്ഷ്യങ്ങളെന്ന് നിർഝരി ഫൗണ്ടേഷൻ പ്രസിഡൻറ് പ്രദീപ് മംഗലശ്ശേരി പറഞ്ഞു. സംഗീത പരിപാടി വിജയിപ്പിക്കുന്നതിന് എം. പ്രദീപ്കുമാർ ജനറൽ കൺവീനറും ടി. സുരേഷ്ചന്ദ്രൻ ചെയർമാനുമായി സംഘാടകസമിതി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മറ്റു ഭാരവാഹികൾ: ശീതള മോഹൻദാസ്, വിജയൻ മടക്കിമല, കെ.ജെ. പ്രമോദ്, കെ. സച്ചിദാനന്ദൻ (വൈസ് ചെയർ), എം. പുഷ്കരാക്ഷൻ (കൺ), എ.പി. സവിത, കെ. അജയകുമാർ, എം. സുനിൽകുമാർ, സി.കെ. പവിത്രൻ, സി. ജയരാജൻ, കെ. അശോകൻ (ജോ. കൺ), ഇ.ജെ. ജോസ് (ട്രഷ). നാട്യതരംഗ് സംഘാടക സമിതി ചെയർമാൻ ടി. സുരേഷ്ചന്ദ്രൻ, കൺവീനർ എം. പുഷ്കരാക്ഷൻ, ശീതള മോഹൻദാസ്, എ.പി. സവിത എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.