നിയമം തെറ്റായി വ്യാഖ്യാനിച്ച്​ രജിസ്​ട്രേഷൻ വകുപ്പിൽ പകൽകൊള്ള

എ. ബിജുനാഥ് കോഴിക്കോട്: വസ്തുവകകളുടെ ഭൗതികമാറ്റം മറയാക്കി സബ് രജിസ്ട്രാർമാരും ജില്ല രജിസ്ട്രാർമാരും വസ്തുവിലക്ക് അന്യായ സ്റ്റാമ്പും ഫീസും ഇൗടാക്കുന്നു. നിയമത്തിലെ 'ഭൗതികമാറ്റം'എന്ന സാേങ്കതിക പദം തെറ്റായി വ്യാഖ്യാനിച്ചാണ് സ്റ്റാമ്പ് ആക്ടിലോ രജിസ്ട്രേഷൻ നിയമത്തിലോ ഇല്ലാത്ത ഫീസും സ്റ്റാമ്പും ഇൗടാക്കുന്നത്. കേരള മുദ്രപത്ര നിയമപ്രകാരം ഏതൊരു സ്ഥാവര വസ്തുവി​െൻറയും ജന്മം, കാണം, വെറും പാട്ടം തുടങ്ങിയ അവകാശ കൈമാറ്റത്തിന് വിലയുടെ എട്ടു ശതമാനം മുദ്രപത്രവും രണ്ടുശതമാനം രജിസ്ട്രേഷൻ ഫീസും മതിയെന്നിരിക്കെയാണ് ആധാരത്തിന് ഭൗതികമാറ്റം സംഭവിക്കുന്നതായി കാണിച്ച് 16 ശതമാനം സ്റ്റാമ്പും നാലുശതമാനം ഫീസും ഒരേ വസ്തുവിന് ഇൗടാക്കുന്നത്. മുൻകാലങ്ങളിൽ എഴുതിയ ഏതെങ്കിലും ആധാരങ്ങളിൽ ജന്മാവകാശം സിദ്ധിച്ചതായി പരാമർശിക്കുന്നുണ്ടെങ്കിലും രേഖ പരിശോധനയിൽ ജന്മാവകാശം നിയമാനുസരണം സിദ്ധിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടാൽ, അവ നിയമാനുസൃതമാക്കാൻ തെറ്റുതീർപ്പാധാരങ്ങൾ നടത്തുകയാണ് പതിവ്. അടുത്തകാലം വരെ തെറ്റുതീർപ്പാധാരങ്ങൾക്ക് മുദ്രവില നൽകേണ്ടിയിരുന്നില്ല. മറിച്ച് നാമമാത്ര ഫീസ് ഇൗടാക്കി രജിസ്റ്റർ ചെയ്യുകയായിരുന്നു പതിവ്. വസ്തുവി​െൻറ ഭൗതികമാറ്റം കണക്കാക്കിയാണ് സാധാരണക്കാരെ പിഴിയുന്നത്. നൂറോ ആയിരമോ തീരുവില നിശ്ചയിച്ച് വർഷങ്ങൾക്ക് മുെമ്പഴുതിയ ആധാരങ്ങൾക്ക് ഇന്നത്തെ മാർക്കറ്റ് വില കണക്കാക്കി നാലും അഞ്ചും ലക്ഷം രൂപ മുദ്രയും ഫീസും ഇൗടാക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.