വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്​കാരം അഹിനസിന്

കൊല്ലം: വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം കോഴിക്കോട് സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന എം.ഡിറ്റ് ടെക്നിക്കൽ കാമ്പസി​െൻറയും വിദ്യാഭ്യാസ ശൃംഖലയായ എം.ജി.എം ഗ്രൂപ് ഓഫ് കോളജസി​െൻറയും ഡയറക്ടർ എൻജിനീയർ എച്ച്. അഹിനസിന് ലഭിച്ചു. കൊച്ചിയിൽ ഫ്യൂച്ചർ കേരള സംഘടിപ്പിച്ച എജുക്കേഷൻ കോൺക്ലേവിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം പുരസ്കാരം നൽകി. പൊതു വിദ്യാഭ്യാസരംഗത്തും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്തുമുള്ള പരിചയമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലുമായി രണ്ട് വ്യത്യസ്ത മാനേജുമ​െൻറുകൾക്ക് കീഴിൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകി. 2011ൽ എം.ഡിറ്റി​െൻറ ഡയറക്ടർ സ്ഥാനം ഏറ്റെടുത്തു. 2015ലാണ് എം.ജി.എം ഗ്രൂപ് ഓഫ് കോളജസി​െൻറ ഡയറക്ടറായത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് കഴിവുകൾ മനസ്സിലാക്കി മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനും അഹിനസ് മുന്നിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.