കൊള്ളക്കാർക്ക്​ കൂട്ടായി നാട്ടുകാരും; സ്വന്തം ഗ്രാമത്തിൽ മോഷ്​ടാക്കൾ സുരക്ഷിതർ

കൊടുവള്ളി: കൊടുവള്ളി ജ്വല്ലറി കവർച്ച കേസിലെ പ്രതികളെ മലയാളി പൊലീസ് സംഘം ഝാർഖണ്ഡിൽനിന്ന് പിടികൂടിയത് സാഹസികമായി. കേരളം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽനിന്ന് മോഷണം നടത്തി തിരികെ സ്വന്തം നാടുകളിലെത്തിയാൽ മോഷ്ടാക്കൾ അവിടെ സുരക്ഷിതരാണ്. റോഡ് മാർഗങ്ങളില്ലാത്തതും പുറമെയുള്ളവർക്ക് എത്തിപ്പെടാൻ സാധിക്കാത്തതുമായ പ്രദേശങ്ങളിലാണ് മോഷ്ടാക്കൾ കഴിയുന്നത്. പൊലീസിനുപോലും ഈ ഭാഗത്തേക്ക് പ്രവേശിക്കാൻ പേടിയാണ്. ഇത്തരമൊരു ഗ്രാമത്തിലെത്തിയാണ് കൊടുവള്ളിയിലെ ജ്വല്ലറി മോഷണക്കേസിലെ പ്രതികളിൽപ്പെട്ട രണ്ടുപേരെ പൊലീസ് പിടികൂടി കൊണ്ടുവരുന്നത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ബിഹാർ, ഝാർഖണ്ഡ് സ്വദേശികളായ പ്രതികളെക്കുറിച്ച് പൊലീസിന് വിവരങ്ങൾ ലഭിച്ചത്. ഏഴംഗ മോഷണസംഘത്തിലെ ഒരു ബിഹാറിയെയും, നാല് ഝാർഖണ്ഡ് സ്വദേശികളെയും പിടികൂടാനുണ്ട്. കൊള്ളസംഘത്തിൽപ്പെട്ട രണ്ടുപേരെ പിടികൂടാനായതും തൊണ്ടിമുതൽ കുറച്ചെങ്കിലും കണ്ടെടുക്കാനായതും അന്വേഷണ സംഘത്തി​െൻറ നേട്ടമാണ്. അന്വേഷണ സംഘത്തെ സഹായിച്ച ബംഗാളിലും ഝാർഖണ്ഡിലും ബി.എസ്.എഫിൽ ജോലിചെയ്ത ഹോം ഗാർഡ് ഷാജി ജോസഫി​െൻറ പരിചയവും അന്വേഷണത്തിന് സഹായകമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.