കരിഞ്ചോലമല ഉരുള്‍പൊട്ടല്‍; സര്‍ക്കാര്‍ ധനസഹായം കൈമാറി

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലമല ഉരുള്‍പൊട്ടലില്‍ വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള സര്‍ക്കാര്‍ ധനസഹായം കൈമാറി. വീട് പൂര്‍ണമായി നഷ്ടപ്പെട്ട എട്ട് പേര്‍ക്ക് ആദ്യഗഡുവായ 1,01,900 രൂപ വീതവും പരിക്കേറ്റ ഒമ്പത് പേര്‍ക്ക് 4300 രൂപ വീതവും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതി​െൻറ രേഖകളാണ് വിതരണം ചെയ്തത്. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 26ന് തന്നെ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. കട്ടിപ്പാറ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട്, താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, വില്ലേജ് ഓഫിസര്‍ സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.