ചുരത്തിലെ യാത്രക്ലേശം ശാശ്വതമായി പരിഹരിക്കണം​ ^ജില്ല വികസനസമിതി

ചുരത്തിലെ യാത്രക്ലേശം ശാശ്വതമായി പരിഹരിക്കണം -ജില്ല വികസനസമിതി കോഴിക്കോട്: കാലവർഷത്തിൽ മണ്ണിടിഞ്ഞ് താമരശ്ശേരി ചുരം റോഡ് തകർന്ന സാഹചര്യത്തിൽ വെസ്റ്റ് കൈതപ്പൊയിൽ -ഏഴാം വളവ് ബൈപാസ് റോഡ് യാഥാർഥ്യമാക്കണമെന്നും യാത്രക്ലേശത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും ജില്ല വികസനസമിതി യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും തകർന്ന റോഡുകൾ അറ്റകുറ്റപ്പണി നടത്തണം. വീട് നഷ്ടെപ്പട്ടവർക്കും നാശനഷ്ടമുണ്ടായവർക്കും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും കണക്കുകൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനും യോഗം നിർദേശം നൽകി. കൂടരഞ്ഞി, തിരുവമ്പാടി, കോടേഞ്ചരി, കട്ടിപ്പാറ പഞ്ചായത്തുകളുടെ അവലോകന യോഗം തിങ്കളാഴ്ച നടക്കും. കരിഞ്ചോല മലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ യോഗം അഭിനന്ദിച്ചു. പൊലീസ് സ്റ്റേഷനുകൾക്ക് സമീപം വർഷങ്ങളായി പിടിച്ചിട്ട വാഹനങ്ങൾ ലാൻഡ് ബാങ്കിൽനിന്ന് അനുയോജ്യമായ പൊതുസ്ഥലം കണ്ടെത്തി മാറ്റും. കൊയിലാണ്ടിയിലെ രൂക്ഷ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ജില്ല കലക്ടറും ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗം നടത്തും. യോഗത്തിൽ കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ സി.കെ. നാണു, കെ. ദാസൻ, വി.കെ.സി. മമ്മത്കോയ, പി.ടി.എ. റഹീം, ജോർജ് എം. തോമസ്, കാരാട്ട് റസാഖ്, പാറക്കൽ അബ്ദുല്ല, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്, എ.ഡി.എം ടി. ജനിൽകുമാർ, ജില്ല പ്ലാനിങ് ഓഫിസർ എം.എ. ഷീല തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.