നിപയെ പ്രതിരോധിച്ചവർക്ക് പേരാമ്പ്രയുടെ ആദരം

പേരാമ്പ്ര: ജീവൻ പണയംവെച്ച് നിപയെന്ന കൊലയാളി വൈറസിനെതിരെ പ്രതിരോധിച്ചവർക്ക് പേരാമ്പ്രയുടെ ആദരം. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്താണ് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 275ഓളം ആളുകളെ ആദരിച്ചത്. ഹെൽത്ത് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ഡി.എഫ്.ഒ ജയശ്രീ, ഡോ. അനൂപ് കുമാർ, പേരാമ്പ്ര താലൂക്കാശുപത്രി മെഡിക്കൽ ഓഫിസർ ഡോ. ഷാമിൽ, ചങ്ങരോത്ത് പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ബിജേഷ് ഭാസ്കർ, പന്നിക്കോട്ടൂർ പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. കമറുദ്ദീൻ, ആവള പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. എം.എസ്. ബിനോയ്, പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലെ ഡോ. മുഹമ്മദ് അഫ്സൽ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരെയാണ് അനുമോദിച്ചത്. രോഗീപരിചരണത്തിനിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്കാശുപത്രി നഴ്സ് ലിനിയുടെ മക്കളും ഭർത്താവ് സജീഷും കുടുംബത്തിലെ മൂന്നുപേർ മരിച്ച സൂപ്പിക്കട വളച്ചുകെട്ടി മുത്തലിബും ചടങ്ങിനെത്തി. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞമ്മദ്, എ.കെ. പത്മനാഭൻ, പി.പി. കൃഷ്ണാനന്ദൻ, സുജാത മനക്കൽ, എ.കെ. ബാലൻ, എൻ.പി. വിജയൻ, ഷീജ ശശി, പി.എം. കുഞ്ഞിക്കണ്ണൻ, എൻ. പത്മജ, കെ.പി. അസ്സൻകുട്ടി, എൻ.പി. ബാബു, രാജൻ മരുതേരി, എ.കെ. ചന്ദ്രൻ എന്നിവർ സംബന്ധിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന സ്വാഗതവും ജിതേഷ് മുതുകാട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.