പേരാമ്പ്ര: ഉറ്റവർ നഷ്ടപ്പെട്ടപ്പോൾ താങ്ങായവരെ കണ്ട് നന്ദി അറിയിക്കാൻ വിങ്ങുന്ന ഹൃദയത്തോടെ അവരും എത്തി. നിപ വൈറസിനെ പ്രതിരോധിച്ചവർക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നൽകിയ സ്നേഹാദരം പരിപാടിയിലെ പ്രധാന ശ്രദ്ധാകേന്ദ്രം കുഞ്ചുവും (ഋതുൽ -5) സിദ്ധുവും (സിദ്ധാർഥ് -2) ആയിരുന്നു. രോഗീപരിചരണത്തിനിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ മക്കളായ ഇരുവരും അച്ഛൻ സജീഷിനൊപ്പമാണ് പരിപാടിക്കെത്തിയത്. വേദിയിൽ അമ്മയുടെ ഫോട്ടോ പതിച്ച െമമേൻറായിലേക്ക് സിദ്ധു കണ്ണിമവെട്ടാതെ നോക്കുകയാണ്. കുറച്ചു നാളായി അമ്മയെ തിരയുന്നുണ്ടെങ്കിലും ഫോട്ടോ മാത്രമാണ് അവന് കാണാൻ കഴിയുന്നത്. സംസാരിക്കുന്നവരെല്ലാം തെൻറ അമ്മയെക്കുറിച്ച് പറയുന്നത് അച്ഛെൻറ മടിയിലിരുന്ന് സശ്രദ്ധം കേൾക്കുകയായിരുന്നു ഋതുൽ. ഭാര്യ മരിച്ച് 41 ദിവസമായെങ്കിലും സജീഷ് ഇപ്പോഴും ആ ദുഃഖത്തിൽനിന്ന് മോചിതനായിട്ടില്ല. ലിനിയുടെ സഹപ്രവർത്തകരെ കാണാനും അവരും സർക്കാറും നൽകിയ പിന്തുണക്ക് നന്ദി അറിയിക്കാനുമാണ് മക്കളെയുംകൂട്ടി എത്തിയത്. ചടങ്ങിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം മുത്തലിബായിരുന്നു. പിതാവ് മൂസയും സഹോദരങ്ങളായ സാബിത്തും സ്വാലിഹും നിപയെ തുടർന്ന് മരണത്തിന് കീഴടങ്ങിയപ്പോൾ ഉമ്മ മറിയത്തെയും തന്നെയും ആശ്വസിപ്പിച്ചവർക്ക് നന്ദി അറിയിക്കുന്നതോടൊപ്പം സഹോദരങ്ങളെ ചികിത്സിച്ചവരെ കാണാൻ കൂടിയായിരുന്നു മുത്തലിബെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.