ഓണത്തിനൊരുമുറം പച്ചക്കറി

നന്തിബസാർ: കൃഷി വകുപ്പി​െൻറ നേതൃത്വത്തിൽ ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്യുന്ന പരിപാടി പി.ടി.എ പ്രസിഡൻറ് വി.വി. സുരേഷി​െൻറ അധ്യക്ഷതയിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഇ. സുരേഷ് ബാബു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ഹർഷലത, വെറ്ററിനറി സർജൻ ഡോ. അരുൺകുമാർ, കൃഷി ഓഫിസർ കെ.വി. നൗഷാദ്, കൃഷി അസിസ്റ്റൻറ് നാരായണൻ, സ്കൂൾ കാർഷിക ക്ലബ് കൺവീനർ കെ. രാജീവ് കുമാർ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളിലെ വിദ്യാർഥികൾക്ക് പച്ചക്കറി വിത്ത് പാക്കറ്റുകൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.