'മുത്തലിബിന് സർക്കാർ ജോലി നൽകണം'

പേരാമ്പ്ര: ഉപ്പയും രണ്ട് സഹോദരങ്ങളും നിപ വൈറസ് ബാധയേറ്റ് മരണമടഞ്ഞ സുപ്പിക്കട വളച്ചുകെട്ടി മുത്തലിബിന് (19) സർക്കാർ ജോലി നൽകണമെന്ന് നിപ വൈറസ് സ്ഥിരീകരിച്ച ഡോ. അനൂപ് കുമാർ ആവശ്യപ്പെട്ടു. മുത്തലിബി​െൻറ മറ്റൊരു സഹോദരൻ അപകടത്തിൽ മരിച്ചിരുന്നു. ഇതോടെ ആ കുടുംബത്തിൽ ഉമ്മയും വിദ്യാർഥിയായ മുത്തലിബും മാത്രമാണുള്ളത്. അതുകൊണ്ട് സർക്കാർ ജോലി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ നിപ പ്രതിരോധ പ്രവർത്തകർക്ക് നൽകിയ സ്നേഹാദരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം മരിച്ച സഹോദരൻ സാബിത്തിന് നിപ വൈറസ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതിനാൽ സർക്കാർ ധനസഹായം ലഭിക്കാൻ സാങ്കേതിക തടസ്സമുണ്ട്. ഇത് ഒഴിവാക്കി ധനസഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.