ഭിന്നശേഷിക്കാർക്ക്​ തിരിച്ചറിയൽ കാർഡ്​ വിതരണം ഇന്ന്​

കോഴിക്കോട്: ഭിന്നശേഷിക്കാർക്കായി കേന്ദ്ര സാമൂഹിക മന്ത്രാലയം നടപ്പിലാക്കുന്ന യുനീക് ഡിസബിലിറ്റി ഐ.ഡി കാർഡ്, ഡിസബിലിറ്റി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണോദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഞായറാഴ്ച നിർവഹിക്കും. വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എക്സൈസ്-തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. കോഴിക്കോടിനെ ഭിന്നശേഷി സൗഹൃദമാക്കാൻ ജില്ല ഭരണകൂടം ആരംഭിച്ച 'ൈകയെത്തും ദൂരത്ത്' പദ്ധതിയുടെ രണ്ടാംഘട്ടത്തി​െൻറ ഭാഗമായാണ് സർട്ടിഫിക്കറ്റും ഐ.ഡി കാർഡും വിതരണം ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.