പാവങ്ങാട് റെയിൽവേ മേൽപാലം: സ്​ഥലമേറ്റെടുക്കൽ ഒരാഴ്ചക്കകം

കോഴിക്കോട്: പാവങ്ങാട് റെയിൽവേ മേൽപാലത്തി​െൻറ നിർമാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കാൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്ര​െൻറ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. തടസ്സപ്പെട്ടിരിക്കുന്ന സ്ഥലമെടുപ്പ് ഉടമകളുടെ സമ്മതപത്രം ശേഖരിച്ച് ഒരാഴ്ചക്കകം പൂർത്തിയാക്കും. വില സംബന്ധിച്ചും ധാരണയായി. പാലത്തി​െൻറ രൂപരേഖ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. തുടർന്നുള്ള പ്രവർത്തനങ്ങൾ ജനപ്രതിനിധികളെയും ഏകോപിപ്പിച്ച് നടത്തും. യോഗത്തിൽ എ. പ്രദീപ് കുമാർ എം.എൽ.എ, ഡെപ്യൂട്ടി കലക്ടർ ഷാമിൽ സെബാസ്റ്റ്യൻ (എൽ.എ), ആർ.ബി.ഡി.സി.ആർ േപ്രാജക്ട് കോഒാഡിനേറ്റർ വി.പി. വത്സരാജ്, ലാൻഡ് അക്വസിഷൻ തഹസിൽദാർ കെ.എ. മോഹനൻ, കൗൺസിലർമാരായ കെ. നിഷ, കെ. റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.