അപായം അരികെ; ആരുണ്ട്​ ഇതൊന്ന്​ മാറ്റാൻ

- തെയ്യത്തുംകടവ് റോഡിലെ ട്രാൻസ്ഫോർമറാണ് ഭീഷണിയുയർത്തുന്നത് കൊടിയത്തൂർ: നൂറുകണക്കിന് വിദ്യാർഥികൾ ഉൾെപ്പടെ നാട്ടുകാർക്ക് അപായക്കെണിയൊരുക്കി ട്രാൻസ്ഫോർമർ. മതിയായ സുരക്ഷ സംവിധാനമില്ലാതെ കൊടിയത്തൂർ തെയ്യത്തുംകടവ് റോഡിലെ ട്രാൻസ്ഫോർമറാണ് ഭീഷണിയുയർത്തുന്നത്. തെയ്യത്തുംകടവ് പാലം നിലവിൽ വരുന്നതിന് മുമ്പ് ഒഴിഞ്ഞ പ്രദേശം എന്ന നിലയിൽ സ്ഥാപിക്കപ്പെട്ടതാണിത്. പാലം വന്നതോടെ നിത്യേനയെന്നോണം നൂറിലധികം വാഹനങ്ങളാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. ഇടുങ്ങിയ റോഡിൽ പലപ്പോഴും വാഹന തടസ്സം നേരിടുകയും ചെയ്യാറുണ്ട്. ഇതിനു സമീപമാണ് കൊടിയത്തൂർ ജി.എം.യു.പി സ്കൂളിലെയും സിറാജുൽ ഇസ്ലാം മദ്റസയിലെയും നൂറുകണക്കിന് വിദ്യാർഥികൾ നടന്നുപോവാറുള്ളത്. മഴക്കാലത്ത് ഇതി​െൻറ സമീപത്തുകൂടി കുടയുമായി സഞ്ചരിച്ചാൽ വരെ അപകടം ഉറപ്പാണ്. ട്രാൻസ്ഫോർമർ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാൻ ആവശ്യപ്പെട്ട് ബ്ലാക്ക് കോബ്ര ക്ലബ് പന്നിക്കോട് കെ.എസ്.ഇ.ബി ഓഫിസർക്ക് നിവേദനം നൽകി. ക്ലബ് പ്രതിനിധികളായ ഇർഷാദ് കൊളായി, എം.കെ. ഹക്കീം, ഖത്തർ ചാപ്റ്റർ പ്രതിനിധി എം.എ. അമീൻ, നിയാസ്, ശിബിലി, അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.