കോഴിക്കോട്: ദിവസേന നൂറുകണക്കിനു പേര്‍ എത്തുന്ന മാനാഞ്ചിറ സ്ക്വയറും പരിസരവും അലേങ്കാലമാവുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ച പുൽത്തകിടിയിൽ കള നിറഞ്ഞു. സ്ക്വയറിനും കുളത്തിനും ചുറ്റുമുള്ള അലങ്കാര വിളക്കുകൾ കത്താതായിട്ട് കാലമേറെയായി. കഴിഞ്ഞ ദിവസങ്ങളിൽ മരങ്ങൾ വീണ് തകർന്ന മഴക്കുടിലും വിളക്കുകളും അതേപടി കിടപ്പാണ്. മഴയിൽ മാനാഞ്ചിറയുടെ പുൽത്തകിടിയുടെ സംരക്ഷണം നടക്കുന്നില്ല. നട്ടുപിടിപ്പിച്ച് പുല്ലിനേക്കാള്‍ കളകള്‍ വളര്‍ന്നിരിക്കുകയാണ്. കളപ്പുല്ലും തൊട്ടാവാടി മുള്ളുകളും നിറഞ്ഞ പുല്ലില്‍ ഇരിക്കാൻ മിക്കവരും ഭയക്കുന്നു. മഴക്കാലമായതു കൊണ്ട് ദിവസംതോറും പുല്ലുകളുടെ വളര്‍ച്ച കൂടുകയാണ്. ഇനിയും വെട്ടിയൊതുക്കാന്‍ വൈകിയാല്‍ നഗരസൗന്ദര്യത്തിെൻറ പ്രധാന മുഖം വികൃതമാവും. 2015ൽ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിെൻറ പ്രധാനവേദിയായി മാനാഞ്ചിറ സ്ക്വയറിനെ പരിഗണിച്ചപ്പോള്‍ പുൽത്തകിടി ഉള്‍പ്പെടെ നശിക്കുമെന്ന് പറഞ്ഞായിരുന്നു നാട്ടുകാരും നഗരസഭയും സാംസ്കാരിക പ്രവര്‍ത്തകരും എതിര്‍ത്തത്. അതിനുശേഷം നട്ട പുല്ലാണ് നശിക്കുന്നത്. മാനാഞ്ചിറക്ക് ചുറ്റുമുള്ള വിളക്കുകൾ സ്ഥാപിച്ച കാസ്റ്റ് അയൺ കാലുകളും നഷ്ടപ്പെട്ടുതുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.