കുന്ദമംഗലം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക്​ അഞ്ചു​ കോടിയുടെ ഭരണാനുമതി

കുന്ദമംഗലം: മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ക്കായി എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു കോടിയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എൽ.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മാരിയോട് വെസ്റ്റ് പിലാശ്ശേരി റോഡ് -25 ലക്ഷം, കുന്ദമംഗലം പി.എച്ച്.സി വെയ്റ്റിങ് ഏരിയ നിർമാണം -16 ലക്ഷം, മേച്ചിലേരി കണക്കംപുറത്ത് എറോച്ചുടല റോഡ്- 35 ലക്ഷം, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായർകുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂള്‍ ചുറ്റുമതില്‍ നിർമാണം- 20 ലക്ഷം, ചാത്തമംഗലം ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടം -30 ലക്ഷം, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പെരുമണ്ണ ടൗണ്‍ നവീകരണം- 25 ലക്ഷം, മനത്താനത്തുതാഴം വായോളി-പുത്തൂര്‍മഠം കുംകുളങ്ങര റോഡ്- 25 ലക്ഷം, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കൊടൽ ഗവ. യു.പി സ്‌കൂള്‍ കെട്ടിട നിർമാണം- 50 ലക്ഷം, ഒളവണ്ണ ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിട നിർമാണം-70 ലക്ഷം, മൂര്‍ക്കനാട് കൂഞ്ഞാമൂല റോഡ്- 25 ലക്ഷം, പാലത്തുംകണ്ടി പാലം റോഡ്- 15 ലക്ഷം, മണക്കടവ് പെരുമണ്ണ റോഡ്- 24 ലക്ഷം, മക്കാട്ട് പിച്ചപ്പുറം റോഡ്- 10 ലക്ഷം, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന്‍ കെട്ടിടം ഭൗതിക സൗകര്യം ഒരുക്കല്‍- 10 ലക്ഷം, പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കുനിയില്‍ത്താഴം കൊരാടത്ത്താഴം റോഡില്‍ കള്‍വര്‍ട്ട് -10 ലക്ഷം, പെരിങ്ങളം ഹയർ സെക്കൻഡറി സ്‌കൂള്‍ ഗേറ്റ് നിർമാണം- 10 ലക്ഷം, കൊടശ്ശേരിത്താഴം പാച്ചാക്കില്‍ മണ്ണാറക്കല്‍ റോഡ്- 18 ലക്ഷം, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ നൊച്ചിക്കാട്ടുകടവ് ലക്ഷംവീട് കോളനി റോഡ്- 37.5 ലക്ഷം, മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍- 34.5 ലക്ഷം, മെഡിക്കല്‍ കോളജില്‍ മാലിന്യ നിർമാർജന സംവിധാനം സ്ഥാപിക്കല്‍- 10 ലക്ഷം എന്നീ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ളത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.