വായനവാര സമാപന സാഹിത്യ സംഗമം

നരിക്കുനി: മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിൽ വായനവാരത്തി​െൻറ ഭാഗമായി സാഹിത്യ സംഗമവും റീഡേഴ്സ് ക്ലബ് രൂപവത്കരണവും പി. കോരപ്പൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.പി. യൂസഫലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സലാം വട്ടോളി, കെ.പി ശശികുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ചോലക്കര മുഹമ്മദ് സ്വാഗതവും പി. വിപിൻ നന്ദിയും പറഞ്ഞു. സി.എം ആണ്ട് നേർച്ച: സമാപന സമ്മേളനം ഇന്ന് മടവൂർ: സി.എം ആണ്ട് നേർച്ചയുടെ സമാപന സമ്മേളനം ഞായറാഴ്ച മടവൂർ സി.എം സ​െൻററിൽ നടക്കും. രാവിലെ 10 മണിക്ക് സമ്പൂർണ പൂർവ വിദ്യാർഥി സംഗമം നടക്കും. ഒരു വർഷം നീണ്ടുനിന്ന വിവിധ പൂർവ വിദ്യാർഥി പദ്ധതികളുടെ സമാപന പരിപാടിയും നടക്കും. ശനിയാഴ്ച നടന്ന മുതഅല്ലിം സംഗമത്തിൽ സയ്യിദ് അബ്്ദുല്ലക്കോയ പ്രാർഥന നടത്തി. എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് ഹാമിദലി സഖാഫിയുടെ അധ്യക്ഷതയിൽ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു. സാദിഖ് സഖാഫി, ഇബ്രാഹിം സഖാഫി എന്നിവർ സംസാരിച്ചു. ആലിക്കുട്ടി ഫൈസി സ്വാഗതവും അബ്്ദുന്നാസിർ അഹ്സനി നന്ദിയും പറഞ്ഞു. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.