മുക്കം: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പുഴയോരം വൻതോതിൽ കരയിടിഞ്ഞ് നാശം നേരിടുന്ന പ്രദേശവും അപകട ഭീഷണി നേരിടുന്ന വീടുകളും സി.പി.ഐ നേതാക്കൾ സന്ദർശിച്ചു. റിവർ മാനേജ്മെൻറ് കമ്മിറ്റി അംഗവും സി.പി.ഐ ജില്ല കമ്മിറ്റി അംഗവുമായ വി.എ. െസബാസ്റ്റ്യൻ, ജില്ല എക്സിക്യൂട്ടിവ് അംഗം പി.കെ. കണ്ണൻ, തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ. മോഹനൻ, കാരശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ഷാജികുമാർ, കൊടിയത്തൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എ. സണ്ണി, മറ്റു പ്രവർത്തകരായ സത്താർ കൊളക്കാടൻ, നസീം കൊടിയത്തൂർ, എം.കെ. ഉണ്ണിക്കോയ, പി.പി. ഷരീഫ് എന്നിവരടങ്ങുന്ന സംഘമാണ് ഇരുവഴിഞ്ഞിപ്പുഴയിലും ചെറുപുഴയിലും തീരം ഇടിഞ്ഞ് നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.