ബാലുശ്ശേരി ടെലിഫോൺ എക്സ്ചേഞ്ച്-പള്ളിത്താഴം റോഡിെൻറ നവീകരണ പ്രവൃത്തി തുടങ്ങി ബാലുശ്ശേരി: ബാലുശ്ശേരി ടെലിഫോൺ എക്സ്ചേഞ്ച്-പള്ളിത്താഴം റോഡിെൻറ നവീകരണ പ്രവൃത്തി ഉദ്ഘാടനം പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി നിർവഹിച്ചു. ടെലിഫോൺ എക്സ്ചേഞ്ച്, ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, നോബിൾ പബ്ലിക് സ്കൂൾ, ബാലുശ്ശേരിമുക്ക് ജുമാമസ്ജിദ്, ഗവ. ഹൈസ്കൂൾ, കോട്ടനട ഭാഗങ്ങളിലേക്കുള്ള ബാലുശ്ശേരി മുക്കിൽനിന്നുള്ള പ്രധാന വഴിയാണ് ഇൗ റോഡ്. ഏറെക്കാലമായി ശോച്യാവസ്ഥയിലായ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയിരുന്നു. ഷൈമ കോറോത്ത് അധ്യക്ഷത വഹിച്ചു. ഗിരിജ വലിയപറമ്പിൽ, എൻജിനീയർ ഫൈസൽ, നൗഷാദ് ഒാച്ചത്ത്, ജി.കെ. ഖാദർ എന്നിവർ സംസാരിച്ചു. മൊയ്തു സ്വാഗതവും വടക്കയിൽ മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.