എച്ച്​.എസ്​.എസ്​.ടി മാത്​സ്​ പരീക്ഷയും 'കണക്ക്​' തന്നെ

കോഴിക്കോട്: ഹയർ സെക്കൻഡറി സ്കൂൾ ജൂനിയർ കണക്ക് അധ്യാപകരെ തിരഞ്ഞെടുക്കാനുള്ള പി.എസ്.സി പരീക്ഷയിൽ കോളജ് അധ്യാപകർക്കുള്ള പരീക്ഷയിലെ ചോദ്യങ്ങൾ അതേപടി ആവർത്തിച്ചതായി പരാതി. ഇൗ മാസം 27ന് നടന്ന എച്ച്.എസ്.എസ്.ടി പരീക്ഷയിലാണ് 2014ൽ പി.എസ്.സി നടത്തിയ മാത്സ് അസി. പ്രഫസർ പരീക്ഷയിലെ 10 ചോദ്യങ്ങൾ പകർത്തിയത്. ഇൗ മാസം 22ന് നടത്തിയ ഇക്കണോമിക്സ് ഹയർ സെക്കൻഡറി അധ്യാപക (ജൂനിയർ) പരീക്ഷയില്‍ 20-ലധികം ചോദ്യങ്ങള്‍ ചില വെബ്‌സൈറ്റുകളില്‍നിന്നും എം.ജി സർവകലാശാലയുടെ ഡിഗ്രി അര്‍ബന്‍ സോഷ്യോളജി ക്വസ്റ്റ്യന്‍ ബാങ്കില്‍നിന്നും 'അടിച്ചുമാറ്റി'യതായി പരാതിയുയർന്നതിനു പിന്നാലെയാണ് കണക്ക് അധ്യാപക പരീക്ഷയിലും പി.എസ്.സി പ്രതിക്കൂട്ടിലാകുന്നത്. 2014 ആഗസ്റ്റിൽ നടന്ന അസി. പ്രഫസർ പരീക്ഷയിലെ ചോദ്യക്കടലാസിലെ പേജ് 11ലെയും12ലെയും 10 ചോദ്യങ്ങളാണ് ഒാപ്ഷനിൽപോലും മാറ്റമില്ലാതെ ആവർത്തിച്ചത്. വിഷയവുമായി ബന്ധപ്പെട്ട 70ഉം പൊതുവിജ്ഞാനവും മറ്റുമായി 30ഉം മാർക്കി​െൻറ ചോദ്യങ്ങളാണ് എച്ച്.എസ്.എസ്.ടി പരീക്ഷയിലുള്ളത്. ഇതിൽ വിഷയവുമായി ബന്ധപ്പെട്ടവയാണ് ആവർത്തിച്ചത്. പൊതുവിജ്ഞാന ചോദ്യങ്ങൾ നവമാധ്യമങ്ങളിൽനിന്ന് പകർത്തിയതാണെന്നും ചില േചാദ്യങ്ങൾ ചോർന്നതായും ഉദ്യോഗാർഥികൾ ആരോപിക്കുന്നു. 2017 നവംബർ ഒന്നിന് വിജ്ഞാപനം നടത്തിയ പരീക്ഷയാണ് പി.എസ്.സി തിടുക്കത്തിൽ നടത്തിയത്. 50 ഒഴിവുകളാണ് നിലവിലുള്ളത്. ചോദ്യകർത്താക്കൾ ചോദ്യങ്ങൾ പകർത്തി ജോലി എളുപ്പമാക്കുകയാെണന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. പാലക്കാട് പണ്ഡിറ്റ് മോത്തിലാൽ ഗവ. മോഡൽ സ്കൂളുകളിൽ വിതരണം ചെയ്ത ചോദ്യേപപ്പറുകളിലെ സീൽ നേരത്തേ പൊട്ടിച്ചതായിരുന്നുവെന്നും പരാതിയുണ്ട്. പരീക്ഷ റദ്ദ് ചെയ്ത് പരാതിരഹിതമായി നടത്തണെമന്നാവശ്യപ്പെട്ട് പി.എസ്.സി ചെയർമാൻ എം.കെ. സക്കീറിന് പരാതി അയച്ചു. ഗവർണർ, മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവർക്കും പരാതിയുടെ പകർപ്പ് അയച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.