p3 lead *ജില്ലയിൽ കെ.എസ്.ആർ.ടി.സി പെൻഷൻ ലഭിക്കാനുള്ളത് 467 പേർക്ക് *ബത്തേരി ഡിപ്പോയിൽ അനിശ്ചിതകാല റിേല നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക് കൽപറ്റ: ജീവിതകാലം മുഴുവൻ കെ.എസ്.ആർ.ടി.സിക്കായി പണിയെടുത്ത് വാർധക്യത്തിൽ പെൻഷൻ ലഭിക്കാനായി സമരം ചെയ്യേണ്ടിവന്നവർ വയനാട്ടിലുമുണ്ട്. 467േപർക്കാണ് ജില്ലയിൽ കെ.എസ്.ആർ.ടി.സി പെൻഷൻ ലഭിക്കാനുള്ളത്. കഴിഞ്ഞ അഞ്ചുമാസമായി പെൻഷൻ മുടങ്ങിക്കിടക്കുകയാണ്. ഇതിനിടയിൽ ഒരുമാസത്തെ പെൻഷൻ തുക ലഭിച്ചതല്ലാതെ ബാക്കി കുടിശ്ശികയൊന്നും ഇവർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഫെബ്രുവരി ഒന്ന് ആകുന്നതോടെ വീണ്ടും അഞ്ചുമാസത്തെ പെൻഷൻ കിട്ടാതെ വരും. മുടങ്ങിയ പെൻഷൻ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചും പെൻഷൻ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടും പെൻഷനേഴ്സ് ഒാർഗനൈസേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ നടത്തുന്ന അനിശ്ചിതകാല റിേല നിരാഹാര സത്യഗ്രഹം ഒമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. ജനുവരി 22നാണ് ഇവർ റിേല നിരാഹാര സമരം ആരംഭിച്ചത്. അധികാരത്തിലേറുന്നതിനു മുമ്പ് കെ.എസ്.ആർ.ടി.സി പെൻഷൻകാരോട് സർക്കാർ കാട്ടുന്നത് കൊടും ക്രൂരതയാണെന്ന് പിണറായി വിജയൻ പറഞ്ഞ പ്രസ്താവന അടങ്ങിയ 2015 ജൂൺ 10ന് പ്രസിദ്ധീകരിച്ച പത്രവാർത്തയും ഈ സമരം ചെയ്യുന്നവരുെട കൈവശമുണ്ട്. അന്ന് അങ്ങനെ പറഞ്ഞിരുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മാസങ്ങളായി പെൻഷൻ മുടങ്ങുന്നത്. ധനമന്ത്രി തോമസ് ഐസക്ക് പെൻഷൻ കൃത്യമായി നൽകുമെന്നൊക്കെ കോടികളുടെ കണക്കുവെച്ച് പറയുന്നുണ്ടെങ്കിലും തങ്ങൾക്ക് കിട്ടുന്നില്ലെന്ന ആവലാതിയാണ് സത്യഗ്രഹമിരിക്കുന്നവർ പങ്കുവെക്കുന്നത്. സർവിസും ജോലി ചെയ്്തിരുന്ന തസ്തികയും അനുസരിച്ച് 4500 രൂപ മുതൽ 35,000 രൂപവരെ പെൻഷൻ വാങ്ങുന്നവരുണ്ട്. അവരിൽ പലരും പ്രായത്തിെൻറ അവശതയിൽ ദുരിതമനുഭവിക്കുന്നവരാണ്. മരുന്നിനുപോലും പണില്ലാത്ത അവസ്ഥ. പലചരക്കുകടയിൽ പറ്റുതീർക്കാനാവാത്തവർ, കടം പറഞ്ഞു പറഞ്ഞ് മടുത്തവർ, പണത്തിനായി മക്കളെ ബുദ്ധിമുട്ടിക്കേണ്ടിവരുന്നവർ അങ്ങനെ ഒരുപാട് കഷ്ടപ്പാടുകൾക്കിടയിലാണ് അവർ ഇപ്പോൾ സമരവും ചെയ്യുന്നത്. പെൻഷൻകാരിൽ കിടപ്പിലായവരുടെയും അവശത അനുഭവിക്കുന്നവരുടെയും കണക്കെടുത്ത് നൽകാൻ ഡിപ്പോ മേലധികാരികൾക്ക് നിർദേശം നൽകിയതാണ് ഏറ്റവും പുതിയ തീരുമാനം. ഇവർക്ക് പെൻഷൻ പരിഗണനയിൽ മുൻതൂക്കം നൽകാനാണ് ഈ തീരുമാനമെന്നും പറയപ്പെടുന്നു. എന്നാൽ, പെൻഷൻകാരിൽ ഭൂരിപക്ഷവും മറ്റു ജീവിതമാർഗങ്ങളില്ലാതെ ദുരിതമനുഭവിക്കുന്നവരാണെന്നരിക്കെ പുതിയ തീരുമാനം ശരിയായ നടപടിയല്ലെന്നാണ് പെൻഷൻകാർ പറയുന്നത്. ഗുരുതര രോഗങ്ങൾക്ക് ചികിത്സ തേടുന്നവർ കിടപ്പിലായവരുടെ ഗണത്തിൽ ഉൾപ്പെടില്ല. അങ്ങനെ വരുമ്പോൾ പുതിയ തീരുമാനം ഗുണം ചെയ്യുകയുമില്ല. എന്തായാലും കെ.എസ്.ആർ.ടി.സി പെൻഷൻ കാര്യത്തിൽ ശാശ്വതമായ പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം. - സ്വന്തം ലേഖകൻ MONWDL14 കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഒാർഗനൈസേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി ഡിപ്പോയിൽ നടക്കുന്ന അനിശ്ചിതകാല റിേല നിരാഹാര സത്യഗ്രഹം - ഇന്ധനവില വർധനവിെൻറ പേരിൽ യാത്രക്കാരെ ചൂഷണം ചെയ്യുന്നു *ഒാട്ടോ-ടാക്സി ഡ്രൈവർമാർ അമിത ചാർജ് ഈടാക്കുന്നതായി പരാതി വെള്ളമുണ്ട: ഇന്ധനവില വർധനവിെൻറ പേരിൽ യാത്രക്കാരെ ചൂഷണം ചെയ്യുന്നതായി പരാതി. നാലാംമൈൽ, എട്ടേനാൽ, തരുവണ ടൗണുകളിലെ ചില ഓട്ടോ, ടാക്സി ഡ്രൈവർമാരാണ് ഇന്ധനവില വർധിച്ചത് ചൂണ്ടിക്കാട്ടി അമിത ചാർജ് വാങ്ങുന്നത്. റിട്ടേൺ വരുമ്പോൾ ലോക്കൽ ചാർജായ ഏഴുരൂപക്ക് പകരം 10 രൂപവരെ ഈടാക്കുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു. വിദ്യാർഥികളും സ്ത്രീകളുമാണ് ചൂഷണത്തിന് വിധേയമാവുന്നത്. നാലാംമൈലിൽനിന്നും തരുവണയിലേക്ക് മുമ്പ് 60 രൂപ ഓട്ടോ ചാർജ് ഈടാക്കിയ സ്ഥലത്ത് ഇപ്പോൾ പകൽ സമയം 70 രൂപ മുതൽ 80 രൂപ വരെയാണ് വാങ്ങുന്നത്. നേരം ഇരുട്ടുന്നതോടെ ഇത് 100 രൂപയിലേക്ക് ഉയരും. രാത്രി 10 കഴിഞ്ഞാൽ പിന്നെ തോന്നും പടിയാണ് ചാർജ്. എട്ടേനാലിൽനിന്ന് മൊതക്കര ഭാഗത്തേക്കും തരുവണയിൽനിന്ന് പാലയാണ, കക്കടവ് ഭാഗങ്ങളിലേക്കും സമാന രീതിയിൽ അമിതപണം വാങ്ങുന്നതായി പരാതിയുണ്ട്. രാത്രിയിൽ ബസ് സൗകര്യം ഇല്ലാത്ത സമയങ്ങളിൽ യാത്രക്കാരുടെ ഏക ആശ്രയം ഓട്ടോറിക്ഷകളാണ്. ഇത് മുതലെടുത്താണ് ചൂഷണം നടക്കുന്നത്. ഇന്ധവില കൂട്ടിയതിൽ പ്രതിഷേധിച്ച് നടന്ന വാഹനപണിമുടക്കിനെ തുടർന്ന് ചാർജ് വർധിപ്പിച്ചതായി തെറ്റിദ്ധരിപ്പിച്ചാണ് ചിലർ യാത്രക്കാരെ ചൂഷണം ചെയ്യുന്നത്. യാക്കോബായ സഭ മേഖല കലോത്സവം പനമരം: യാക്കോബായ സഭയുടെ യുവജന പ്രസ്ഥാനമായ ജെ.എസ്.ഒ.വൈ.എ നീലഗിരി മേഖല കലോത്സവം മാങ്ങോട് സെൻറ് ജോർജ് പള്ളിയിൽ ഭദ്രാസന ട്രഷറർ ടി.ഐ. ജെയിംസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ഫാ. പി.സി. പൗലോസ് പുത്തൻപുരക്കൽ അധ്യക്ഷത വഹിച്ചു. പി.കെ. ലിനീഷ്, ജൈജു വർഗീസ്, അനു പൗലോസ്, സി.ഒ. എൽദോ, സണ്ണി വർഗീസ്, എൽദോസ്, എബിൻ ബേബി എന്നിവർ സംസാരിച്ചു. മത്സരത്തിൽ മാങ്ങോട് യൂനിറ്റ് ഒന്നും താളൂർ യൂനിറ്റ് രണ്ടും കാരകൊല്ലി മൂന്നും സ്ഥാനങ്ങൾ നേടി. പനമരം: പുൽപള്ളി മേഖല കലോത്സവം പുൽപള്ളി സെൻറ് ജോർജ് പള്ളിയിൽ ഫാ. ഷിൻസൺ മത്തോക്കിൽ ഉദ്ഘാടനം ചെയ്തു. ഭദ്രാസന ട്രഷറർ ടി.ഐ. ജെയിംസ് അധ്യക്ഷത വഹിച്ചു. എൽദോസ്, എൽദോ രാജു, എബി ചാർളി, റീന ഷാജി, ജോബിഷ് കുര്യൻ, ജോർജ് സൈമൺ എന്നിവർ സംസാരിച്ചു. മത്സരത്തിൽ ചീയമ്പം യൂനിറ്റ് ഒന്നും ചെറ്റപ്പാലം യൂനിറ്റ് രണ്ടും പുൽപള്ളി യൂനിറ്റ് മൂന്നും സ്ഥാനങ്ങൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.