'കാൻസർ മുക്ത വടകര' പദ്ധതിക്ക് തുടക്കം

വടകര: 'ബിഗ് ലൈറ്റ്' എന്ന പേരിൽ ഹംസ വൈദ്യൻ മടിക്കൈ നടപ്പാക്കുന്ന 'കാൻസർ മുക്ത വടകര' പദ്ധതിക്ക് തുടക്കമായി. വടകര അസംബ്ലി നിയോജക മണ്ഡലത്തെ അർബുദ മുക്തമാക്കാനുള്ള പദ്ധതിയാണിത്. വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനമാണ് നടത്തുക. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന വീട്ടിൽ രോഗപ്രതിരോധശേഷിയുള്ള 10വീതം ചെടികൾ സൗജന്യമായി നൽകും. അർബുദം ബാധിച്ച നിർധനരായ രോഗികൾക്ക് ഭക്ഷണവും മരുന്നും വസ്ത്രവും നൽകും. പ്രവർത്തനങ്ങൾക്കായി 24 മണിക്കൂറും വാഹനം ഏർപ്പെടുത്തും. മണ്ഡലത്തിനു പുറത്തുള്ള വീടുകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. പദ്ധതി പാറക്കൽ അബ്ദുല്ല എം.എൽ.എ, ശ്യാം ജി. മേനോന് കൃഷ്ണനാൽ നൽകി ഉദ്ഘാടനം ചെയ്തു. ഏറാമല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. വൈദ്യർ ഹംസ മടിക്കൈ, എം.എം. കുമാരൻ, വടയക്കണ്ടി നാരായണൻ, അൻവർ മഹാദേശി, എ.കെ. ദേവദാസൻ, സി.എച്ച്. ശിവദാസൻ, ബാബു കുന്നത്ത്, രമേശൻ ഉൗരാളുങ്കൽ, മൊയ്തു കുറ്റ്യാടി, കെ. ശശി, രാഗേഷ് കല്ലാച്ചി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.