ആരോഗ്യ ജാഗ്രത ക്യാമ്പ്

തിരുവള്ളൂർ: സംസ്ഥാന സർക്കാറി​െൻറ ആരോഗ്യ ജാഗ്രത പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി തിരുവള്ളൂർ പഞ്ചായത്തിൽ താമസിക്കുന്ന 300ഓളം ഇതരസംസ്ഥാന തൊഴിലാളികൾക്ക് സ്ക്രീനിങ് ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ ഹെൽത്ത് കാർഡ് കൈമാറി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ലതിക അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ആർ.കെ. ചന്ദ്രൻ, പി.പി. കവിത എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. പി.കെ. ഉസ്മാൻ, ഹെൽത്ത് സൂപ്പർവൈസർ അബ്ദുൽസലീം എന്നിവർ ക്ലാസെടുത്തു. തിരുവള്ളൂരിൽ ഞാറുനടീൽ, കടമേരിയിൽ കൊയ്ത്തുത്സവം ആയഞ്ചേരി: തിരുവള്ളൂർ പഞ്ചായത്തിലെ തരിശുവയലിൽ കൃഷിയിറക്കാൻ കർഷക കൂട്ടായ്മ. ചെമ്മരത്തൂർ കപ്പള്ളിത്താഴ വയലിൽ കർഷക സംഘവും പാടശേഖര സമിതിയുമാണ് കൃഷിയിറക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ പിന്തുണയോടെയാണ് ആറേക്കർ വയലിലെ കൃഷി. നടീൽ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ ഉദ്ഘാടനം ചെയ്തു. പി.എം. ബാലൻ, ആർ.കെ. ചന്ദ്രൻ, കെ.കെ. ലിസിത, ടി.കെ. ബാലൻ നായർ, പി.കെ. ശ്രീധരൻ, ഇ.കെ. രാധാകൃഷ്ണൻ, എം.പി. ബാലൻ, പി.വി. കുഞ്ഞബ്ദുല്ല, കെ.എം. ബാലൻ, എൽ.വി. രാമകൃഷ്ണൻ, വി. ഹംസ, ടി. സിബിൻ, ജയനിവാസ് രാഘവക്കുറുപ്പ്, ഒ. ഗോപാലൻ എന്നിവർ സംസാരിച്ചു. ആയഞ്ചേരി പഞ്ചായത്ത് കൃഷിവകുപ്പി​െൻറ സഹായത്തോടെ കടമേരിയിലെ 85 ഏക്കർ സ്ഥലത്ത് നടത്തിയ മുണ്ടകൻ കൃഷി കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.എം. ഷിജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രൂപ കേളോത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.കെ. ചന്ദ്രൻ, വി.വി. സൗമ്യ, പാടശേഖരസമിതി ഭാരവാഹികളായ ചൂരക്കുളങ്ങര അമ്മദ്, താനക്കണ്ടി ബാബു, എം.പി. ഇബ്രാഹീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.