വൈത്തിരി: വൈത്തിരി ടൗണിൽവെച്ച് പട്ടാപകൽ സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി. കൂറ്റനാട് കോട്ടത്തറവയലിൽ പാത്തൂർ വീട്ടിൽ ഷാജിയുടെ മകൻ മുഹമ്മദ് ഷൈജലിനെ(20)യാണ് സ്‌കൂട്ടർ സഹിതം വൈത്തിരി പൊലീസ് ബത്തേരിയിൽ പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. വൈത്തിരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ മുഹമ്മദ് ആസിഫിെൻറ സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. സ്കൂട്ടർ കനറാ ബാങ്കിലേക്ക് കയറിയ ഉടനെ മോഷ്ടിച്ചുകൊണ്ടുപോകുകയായിരുന്നു. സ്‌കൂട്ടറുമായി പ്രതി മൈസൂരു, കാസർകോട് എന്നിവിടങ്ങളിൽ കറങ്ങിയ ശേഷമാണ് ബത്തേരിയിലെത്തിയത്. വൈത്തിരി പൊലീസ് എസ്.ഐ പി. അഷ്‌റഫ്, ജൂനിയർ എസ്.ഐ റഫീഖ്, എ.എസ്.ഐ ദിനേശ്, സി.പി.ഒ ഷാജി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കൽപറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വൈത്തിരി സബ്ജയിലിലടച്ചു. MONWDL21 shyjal ഷൈജൽ കൂടിക്കാഴ്ച നാളെ തൃശ്ശിലേരി: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നതിന് ബുധനാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടത്തും. ബസ് ചാര്‍ജ് വര്‍ധന: പാട്ടവയലിലും ബിദർക്കാടിലും ജയില്‍നിറക്കല്‍ സമരം സുല്‍ത്താന്‍ ബത്തേരി: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ പാട്ടവയല്‍, ബിദര്‍ക്കാട് എന്നിവിടങ്ങളില്‍ തമിഴ്‌നാട്ടിലെ ബസ് ചാര്‍ജ് വര്‍ധനയില്‍ പ്രതിഷേധിച്ച് വിവിധ തമിഴ് രാഷ്ട്രീയ സംഘടനകള്‍ സംയുക്തമായി ജയില്‍ നിറക്കല്‍ സമരം നടത്തി. മിനിമം ചാര്‍ജ് ഏഴ് രൂപയാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സമരം നടത്തിയത്. ഇതുവരെ നാല് രൂപയായിരുന്ന മിനിമം ചാര്‍ജ് ഒറ്റയടിക്കാണ് ഏഴുരൂപയാക്കി ഉയര്‍ത്തിയത്. ഇതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്ത് വന്നിരുന്നു. അതേസമയം, തമിഴ്‌നാട്ടില്‍ ബസ് ചാര്‍ജ് വർധിപ്പിച്ചപ്പോള്‍ കെ.എസ്.ആര്‍.ടി.സിയും പാട്ടവയല്‍ റൂട്ടില്‍ ചാര്‍ജ് വർധിപ്പിച്ചിരുന്നു. ഇതും വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. MONWDL23 ജയില്‍നിറക്കല്‍ സമരത്തിെൻറ ഭാഗമായി പാട്ടവയലിൽ നടന്ന പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.