വടകര: കള്ളനോട്ട് വിതരണത്തിനിടയിൽ അറസ്റ്റിലായ പ്രതികൾ നോട്ട് പ്രിൻറ് ചെയ്ത കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ പ്രിൻറിങ് ഉപകരണങ്ങൾ കണ്ടെടുത്തു. വയനാട് പനമരം നടവയലിൽ വടകര സി.ഐ ടി. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് തൊണ്ടിമുതലുകൾ കണ്ടെടുത്തത്. കേസിലെ റിമാൻഡ് പ്രതികളായ വടകര താഴെ അങ്ങാടി ബൈത്തുൽ മശ്ഹുറയിൽ സുല്ലു എന്ന സലീം, മലപ്പുറം പെരിന്തൽമണ്ണ മേലാറ്റൂർ കളത്തിൽ അബ്ദുൽലത്തീഫ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം ചോദ്യം ചെയ്താണ് വയനാട്ടിൽ എത്തിച്ച് തൊണ്ടി മുതലുകൾ കണ്ടെടുത്തത്. കേസിലെ രണ്ടാംപ്രതി അബ്ദുൽ ലത്തീഫിെൻറ ബന്ധുവീട്ടിൽവെച്ചായിരുന്നു നോട്ടുകൾ പ്രിൻറ് ചെയ്തത്. പ്രിൻറ് ചെയ്യാനുപയോഗിച്ച കമ്പ്യൂട്ടർ, പ്രിൻറർ, സ്കാനർ, മഷി, പേപ്പർ കട്ടിങ് മിഷ്യൻ, ലാമിനേഷൻ െമഷീൻ, പേപ്പറുകൾ, നോട്ടിലുള്ള ത്രെഡ് ഒട്ടിക്കാനുള്ള ഗിഫ്റ്റ് പാക്കിങ്ങിനുള്ള ടാപ്പ്, സി.പി.യു എന്നിവയാണ് പിടിച്ചെടുത്തത്. ഡിസംബർ മാസമാണ് പ്രതികൾ വീട് വാടകക്കെടുത്തത്. അത്തർ കച്ചവടത്തിനാണെന്നാണ് ഇവർ പരിസരവാസികളോട് പറഞ്ഞത്. പൊലീസ് റെയ്ഡിന് എത്തിയപ്പോഴാണ് കള്ളനോട്ട് പ്രിൻറിങ് കേന്ദ്രമാണെന്ന് നാട്ടുകാർ അറിയുന്നത്. കേസിലെ മൂന്നാം പ്രതി മലപ്പുറം പൂക്കോട്ടുപാടത്തുള്ള ലത്തീഫ് ഒളിവിലാണ്. ഇയാൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനുശേഷം പ്രതികളെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൊണ്ടിമുതലുകൾ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. റെയ്‌ഡിൽ എ.എസ്.ഐമാരായ ബാബു കക്കട്ടിൽ, സി.എച്ച്. ഗംഗാധരൻ, സീനിയർ സി.പി.ഒ കെ.പി. രാജീവൻ, സി.പി.ഒമാരായ കെ. യൂസഫ്, വി.വി. ഷാജി, പ്രദീപൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.