വടകര നഗരസഭ സാംസ്കാരിക നിലയം: കെ.ജി.ഒ.എ വടകര ഏരിയ സമ്മേളനം -10.00 ഓർക്കാട്ടേരി ശിവ-ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം, ശിവക്ഷേത്രത്തിൽനിന്ന് താലപ്പൊലി എഴുന്നള്ളിപ്പ് -3.00, ആധ്യാത്മിക സദസ്സ് -7.00 കുറുന്തോടി: ബി.എസ്.എൻ.എൽ ആധാർ ബന്ധിപ്പിക്കൽ -10.00 തോടന്നൂർ യു.പി സ്കൂൾ പരിസരം: വളർത്തുനായ്ക്കൾക്ക് പേവിഷബാധ വാക്സിൻ കുത്തിവെപ്പ് -9.30 മേമുണ്ട ചല്ലിവയൽ സാസ്കാരിക നിലയം: സർവിസ് പെൻഷനേഴ്സ് യൂനിയൻ മേമുണ്ട യൂനിറ്റ് വാർഷിക സമ്മേളനം -10.00 വ്യാപാരി കുടുംബമേള വടകര: മർച്ചൻറ്സ് അസോസിയേഷെൻറ കുടുംബമേള ടൗൺഹാളിൽ വിവിധ പരിപാടികളോടെ നടന്നു. മുൻ പ്രസിഡൻറ് വി.ആർ. കൃഷ്ണൻ പതാക ഉയർത്തി. വിദ്യാപ്രകാശ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. വൈകിട്ട് കുടുംബമേള അഷ്റഫ് മുത്തേടത്ത് ഉദ്ഘാടനം ചെയ്തു. മീനാക്ഷി ഗുരുക്കൾ, ചെയർമാൻ കെ. ശ്രീധരൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. സി.ഐ മധുസൂദനൻ നായർ സമ്മാനം വിതരണം ചെയ്തു. ഒ.വി. ശ്രീധരൻ, കെ. സേതുമാധവൻ, കെ.പി. ഇബ്രാഹിം, പി.കെ. രതീശൻ എന്നിവർ സംസാരിച്ചു. പയ്യന്നൂർ മലബാർ ബീറ്റ്സ് ഓർക്കസ്ട്ര ടീമിെൻറ ഗാനമേള, മിമിക്സ് പരേഡ് എന്നിവ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.