നാദാപുരം: നിയോജക മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ക്ലാസ് മുറികൾ ഹൈടെക് ആക്കുന്നതിന് ഒന്നാംഘട്ട പ്രവൃത്തികൾ ആരംഭിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ അറിയിച്ചു. നിയോജക മണ്ഡലത്തിൽ ഇതിനകം പശ്ചാത്തല സൗകര്യം ഒരുക്കിയ 324 -ക്ലാസ് മുറികളിൽ ആദ്യഘട്ടത്തിൽ 224 -എണ്ണമാണ് ഹൈടെക് ആക്കുന്നത്. സ്‌കൂളുകൾക്ക് ലാപ്ടോപ്പുകളും, േപ്രാജക്ടറുകളുമാണ് സർക്കാർ സൗജന്യമായി നൽകുന്നത്. നെറ്റ് സംവിധാനവും നൽകും. ഇതോടെ പാഠ ഭാഗങ്ങൾ ഇൻറർനെറ്റ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി അധ്യാപകർക്കും, വിദ്യാർഥികൾക്കും കൈകാര്യം ചെയ്യാനാകും. 122 -ക്ലാസ് മുറികൾ രണ്ടാംഘട്ടത്തിൽ ഹൈടെക് ആകും. സ്‌കൂൾ പി.ടി.എ, നാട്ടുകാർ, സന്നദ്ധ സംഘടനകൾ എന്നിവയുമായി ചേർന്ന് പശ്ചാത്തല സൗകര്യം ഏർപ്പെടുത്തിയ സ്‌കൂളുകൾക്കാണ് 'കൈറ്റ്' പദ്ധതിക്കു കീഴിൽ ഹൈടെക് സംവിധാനങ്ങൾ ഒരുക്കുന്നത്. ഇതിെൻറ ഭാഗമായി നടന്ന അവലോകന യോഗത്തിൽ ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലത്തിലെ ഹൈസ്‌കൂൾ പ്രധാനധ്യാപകരും, ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.