കരിപ്പൂരിൽ 42 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി എയർ കസ്റ്റംസ് ഇൻറലിജൻസ് 42 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഇത്തിഹാദ് വിമാനത്തിൽ അബൂദബിയിൽ നിന്നെത്തിയ കാസർകോട് പള്ളിക്കര സ്വദേശി മുഹമ്മദ് സാജിദിൽനിന്നും ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ രണ്ട് സുല്‍ത്താന്‍ ബത്തേരി സ്വദേശികളിൽ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ സാജിദിനെ നിര്‍ഗമന കവാടത്തില്‍ തടഞ്ഞ് ബാഗേജുകള്‍ പരിശോധിക്കുകയായിരുന്നു. തുണികള്‍ക്കിടയില്‍ ഷീറ്റ് രൂപത്തില്‍ ഒളിപ്പിച്ച 1180 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് 37,21,570 രൂപ വിലവരും. ഇന്‍ഡിഗോ വിമാനത്തിലെത്തിയ സുല്‍ത്താന്‍ ബത്തേരി സ്വദേശികളിൽനിന്ന് 340 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ചെയിന്‍ രൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇതിന് 5,32,000 രൂപ വിലമതിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.