MUST കൽപറ്റ: മെഡിക്കല്‍ കോളജ് ഭൂമിയിലെ കാർഷിക വിളകൾ മോഷണംപോയ സംഭവവുമായി ബന്ധപ്പെട്ട് കമ്പളക്കാട് പൊലീസ് കേസെടുത്തു. വയനാട് ഗവ. മെഡിക്കല്‍ കോളജിനുവേണ്ടി ഗവ. ഏറ്റെടുത്ത വൈത്തിരി താലൂക്ക് കോട്ടത്തറ വില്ലേജിലെ മടക്കിമലയിലെ ബ്ലോക്ക് നമ്പര്‍ 11ല്‍പ്പെട്ട റി.സ. നമ്പര്‍ 229/1, 224/1, 228 എന്നിവയില്‍പ്പെട്ട 50.12 ഏക്കര്‍ സ്ഥലത്തുനിന്നും കാര്‍ഷിക വിളകള്‍ മോഷണംപോയതുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. ജില്ല കലക്ടറുടെ നിര്‍ദേശ പ്രകാരം ഡെപ്യുട്ടി കലക്ടറുടെ പരാതി കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരുന്നുണ്ട്. നിര്‍ദിഷ്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഭൂമിയില്‍നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന കാപ്പിക്കുരുവാണ് അജ്ഞാതര്‍ പറിച്ചുകടത്തിയത്. കാപ്പിപറിച്ചത് ആരാണെന്ന് ജില്ല ഭരണകൂടത്തിനോ മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ ഒന്നിനും നിശ്ചയമില്ലായിരുന്നു. സംഭവം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെ വിവിധ രാഷ്ട്രീയ കക്ഷികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുകയും യൂത്ത് ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ പൊലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ, സർക്കാർ വകുപ്പിൽ നിന്നും പരാതി ലഭിക്കാത്തത് അന്വേഷണത്തെ ബാധിച്ചിരുന്നു. സർക്കാർ വകുപ്പിൽ നിന്നു തന്നെ പരാതി ലഭിച്ചതോടെ അന്വേഷണം കൂടുതൽ ഊർജിതമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.