അമ്മമാർക്ക് വായന വീടൊരുക്കി എലങ്കമൽ എ.എം.എൽ.പി.സ്കൂൾ

നടുവണ്ണൂർ: അമ്മ വായനക്ക് 'വായന വീട്' പദ്ധതിയിലൂടെ വേറിട്ട മുഖം നൽകി എലങ്കമൽ എ.എം.എൽ.പി സ്കൂൾ. പ്രദേശത്ത് സഞ്ചരിക്കുന്ന ലൈബ്രറി ഒരുക്കിയിരിക്കുകയാണ് സ്കൂൾ അധികൃതർ. പ്രദേശവാസികൾക്ക് പുസ്തകങ്ങൾ വായിക്കാനും ചർച്ചകൾ, വായന കുറിപ്പ് മത്സരങ്ങൾ തുടങ്ങിയവ നടത്താനും അവസരമൊരുക്കും. പുത്തൻപള്ളിക്ക് സമീപം എടക്കണ്ടി നൗഫലി​െൻറ വീട്ടിൽ നടന്ന വായന വീട് പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ശ്രീജ പുല്ലിരിക്കൽ നിർവഹിച്ചു. വാർഡ് അംഗം സമീറ അധ്യക്ഷത വഹിച്ചു. ബിജു കാവിൽ, വാർഡ് അംഗം ടി.സി. പ്രദീപൻ, ഇമ്പിച്ചിമൊയ്തി, പി.ടി.എ പ്രസിഡൻറ് ഹാസിഫ് മാസ്റ്റർ, ബി.ആർ.സി കോഒാഡിനേറ്റർ രജീഷ് മാസ്റ്റർ, പി.ടി.എ എക്സി. അംഗം സയ്യിദ് മാസ്റ്റർ, സ്കൂൾ അധ്യാപികമാരായ കെ.വി. ദിവ്യ, ശാലിനി തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി.പി. സുമ സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി റഷീദ് നന്ദിയും പറഞ്ഞു. ബോധവത്കരണ ക്ലാസ് നടുവണ്ണൂർ: തിരുവോട് ജ്യോതി പരസ്പരാശ്രയ സംഘത്തി​െൻറ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോട്ടൂർ പെയിൻ ആൻഡ് പാലിയേറ്റിവിന് 20,000 രൂപയുടെ മരുന്ന് കിറ്റും നൽകി. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറങ്ങോട്ട് ഉദ്ഘാടനം ചെയ്തു. പതിനാലാം വാർഡ് അംഗം എം.കെ. സിജി അധ്യക്ഷത വഹിച്ചു. രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി. മരുന്ന് കിറ്റ് പാലിയേറ്റിവ് പ്രസിഡൻറ് എ. രാഘവൻ നായർ ഏറ്റുവാങ്ങി. ഇ. പത്മനാഭൻ, ചന്ദ്രൻ പെരേച്ചി, ആർ. സുജിത്ത്, എ.സി. ജയേഷ് എന്നിവർ സംസാരിച്ചു. എ.ഡി. ഷിനീദ് സ്വാഗതവും എസ്. ജിതേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.