കെ.യു.ടി.എ സംസ്ഥാന സമ്മേളനം

മാനന്തവാടി: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി.കെ. അസ്മത്ത് അധ്യക്ഷത വഹിച്ചു. പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമനെ ആദരിച്ചു. സ്വാഗതസംഘം ജന. കൺവീനർ നജീബ് മണ്ണാർ, പി. മൊയ്തീൻകുട്ടി, പി. മുഹമ്മദ്കുട്ടി, ഇ.കെ. മുഹമ്മദ് ഷാഫി, ഡോ. ഫൈസൽ മാവുള്ളടത്തിൽ, സി.കെ. മുഹമ്മദ്, ബിജു, സി. ഹനീഫ, എൻ. ബഷീർ എന്നിവർ സംസാരിച്ചു. സമ്മേളനത്തി​െൻറ ഭാഗമായി നടത്തിയ ഉമ്പായിയുടെ ഗസൽസന്ധ്യ മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് ഉദ്ഘാടനം ചെയ്തു. പി. സൂപ്പി അധ്യക്ഷത വഹിച്ചു. സലാം മായമ്മ, സയ്യിദ് ഹമീദ്, ടി. അബ്ദുൽ അസീസ്, എൻ.കെ. അബ്ദുൽ ഹഖീം, സി.പി. ജിത്തുരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.