ബാലുശ്ശേരിയിൽ പുഷ്​പമേള​ നാളെ തുടങ്ങും

ബാലുശ്ശേരി: സത്യം ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്പമേള ബാലുശ്ശേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ 20 മുതൽ 31 വരെ തീയതികളിൽ നടക്കും. പൂച്ചെടികളുടെയും ഫലവൃക്ഷ തൈകളുടെയും വിത്തുകളുടെയും വിൽപന സ്റ്റാളുകളും ഇവിടെയുണ്ടാകും. വിവിധ വർണങ്ങളിലുള്ള ആയിരക്കണക്കിന് റോസ് ചെടികൾ, പ്രത്യേകതരം അലങ്കാര ചീരകൾ എന്നിവയെല്ലാം ഉണ്ട്. അമ്യൂസ്മ​െൻറ് പാർക്ക്, യു.എസ്. ആർമിയുടെ പോളാരിയോയിൽ റൈഡിങ് എന്നിവയും മേളക്കൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ രാത്രി 9.30 വരെയാണ് പുഷ്പമേളയിലേക്ക് പ്രവേശനം. രാത്രി വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ സിബി ജോസഫ്, ജോബി ജോൺ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റെയിൽവേ സ്റ്റേഷൻ സ്വകാര്യവത്കരിക്കരുത് പാലേരി: പതിനായിരക്കണക്കിന് യാത്രക്കാർ ദിനംപ്രതി ബന്ധപ്പെടുന്ന കോഴിക്കോട്, എറണാകുളം സ്റ്റേഷനുകൾ സ്വകാര്യവത്കരിക്കരുതെന്ന് െഎ.എൻ.എൽ ഭാരവാഹികൾ യോഗം ആവശ്യപ്പെട്ടു. ബഷീർ ബഡേരി അധ്യക്ഷത വഹിച്ചു. നാസർകോയ തങ്ങൾ, കെ.പി. ആലിക്കുട്ടി, ആദം യൂസുഫ്, ഹംസ തുടങ്ങിയവർ സംസാരിച്ചു. 'ഉണർവ്'പദ്ധതി തുടങ്ങി പാലേരി: പത്താംതരം വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും മുഴുവൻ പേരെയും വിജയത്തിലെത്തിക്കുന്നതിനുമുള്ള 'ഉണർവ്'പദ്ധതി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ആയിശ ഉദ്ഘാടനം ചെയ്തു. എച്ച്.എം. ശോഭന അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT