കെ. കരുണാകരന്​ നീതി ഉറപ്പാക്കാൻ മലയാളിസമൂഹത്തിന്​ കഴിഞ്ഞില്ല ^​എം.പി

കെ. കരുണാകരന് നീതി ഉറപ്പാക്കാൻ മലയാളിസമൂഹത്തിന് കഴിഞ്ഞില്ല -എം.പി കോഴിക്കോട്: ലീഡർ കെ. കരുണാകരന് നീതി ഉറപ്പാക്കാൻ മലയാളിസമൂഹത്തിന് കഴിഞ്ഞില്ലെന്ന് എം.െക. രാഘവൻ എം.പി. മെഡിക്കൽ കോളജ് കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങിയ ലീഡർ കെ. കരുണാകരൻ ചാരിറ്റബ്ൾ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജൻ കേസിൽ പൊലീസുകാരെ സംരക്ഷിക്കാൻ നിലപാടെടുത്തതി​െൻറ പേരിൽ അധികാരം ഒഴിയേണ്ടിവന്നെങ്കിൽ െഎ.എസ്.ആർ.ഒ ചാരക്കേസിൽ അനാവശ്യമായി അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു. കരുണാകരന് നീതി ഉറപ്പാക്കാൻ കഴിയാത്തതി​െൻറ കുറ്റബോധം മലയാളിസമൂഹത്തിൽ തുളുമ്പിനിൽക്കുന്നുണ്ട്. അതാണ് ഇടക്ക് പുറത്തുവരുന്നത്. കെ. കരുണാകരൻ നേരിട്ടപോലുള്ള പ്രതിസന്ധി മറ്റൊരു നേതാവിനും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് ജില്ല ചെയർമാൻ പി. ശങ്കരൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജിനുള്ള ഉപകരണങ്ങൾ എം.പി വിതരണം ചെയ്തു. ഡോ. കുര്യാക്കോസ്, ഡോ. കെ.ജി. സിജിത്ത്കുമാർ, ഡോ. സി. ശ്രീകുമാർ, ഡോ. സി.എം. അബൂബക്കർ, കെ. പ്രവീൺകുമാർ, പി.വി. ഗംഗാധരൻ, കെ.വി. സുബ്രഹ്മണ്യൻ, പി.എം. നിയാസ്, കെ. രാമചന്ദ്രൻ, ഇ.കെ. ഗോപാലകൃഷ്ണൻ, മനോളി ഹാഷിം, ജി.സി. പ്രശാന്ത്കുമാർ, വി. വിശ്വനാഥൻ, ഡോ. കെ. മൊയ്തു, കെ.പി. പുഷ്പരാജ് എന്നിവർ സംസാരിച്ചു. ചെയർമാൻ എം.പി. വാസുദേവൻ സ്വാഗതവും ട്രഷറർ പി.ടി. വാസുണ്ണിക്കുറുപ്പ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT