ഹൈലൈറ്റ് ബിസിനസ് പാർക്ക് രണ്ടാംഘട്ട പ്രവർത്തനം തുടങ്ങുന്നു

കോഴിക്കോട്: രാജ്യാന്തര കമ്പനികൾക്കായി കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിൽ സ്ഥാപിതമായ ഹൈലൈറ്റ് ബിസിനസ് പാർക്കി​െൻറ രണ്ടാം ഘട്ടം ഉടൻ പ്രവർത്തനമാരംഭിക്കും. ഇതോടെ കമ്പനിയിൽ 575 ചതുരശ്ര അടി മുതൽ 3000 ചതുരശ്ര അടി വരെയുള്ള ഇരുനൂറോളം ഓഫിസ് സ്പേസ് ലഭ്യമാവും. നിലവിൽ കാഫിറ്റ് കമ്പനികളടക്കം നൂറോളം കമ്പനികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഉയർന്ന എൻ.ആർ.ഐ വരുമാനം, കണക്ടിവിറ്റി, ഓപറേഷൻ ചെലവ് തുടങ്ങിയ സാധ്യതകളെല്ലാമുണ്ടായിട്ടും കേരളം അന്താരാഷ്ട്ര കമ്പനികളുടെ മുൻഗണന പട്ടികയിലിടം നേടാതിരുന്ന സാഹചര്യത്തിലാണ് ഹൈലൈറ്റ് സ്ഥാപിക്കപ്പെട്ടത്. ഐ.ടി, ഐ.ടി ഇതര കമ്പനികളുടെ കേരളത്തിലെ ഇന്നവേഷൻ ഹബ്ബ് ആയി അറിയപ്പെടുന്ന ഹൈലൈറ്റ് ബിസിനസ് പാർക്കിൽ ജീവനക്കാരുടെ ജീവിതശൈലിയോടിണങ്ങുന്ന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മിനി കോൺഫറൻസ് ഹാൾ, ബോർഡ് റൂം, പാർട്ടി ഏരിയ, ആംഫി തിയറ്റർ, പ്രഫഷനൽ ഫെസിലിറ്റി മാനേജ്മ​െൻറ് എന്നിവ ഇവിടത്തെ പ്രത്യേകതയാണ്. 1250 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ബിസിനസ് പാർക്ക് ഉൾപ്പെടുന്ന ഹൈലൈറ്റ് സിറ്റിയിൽ 2000 ലക്ഷ്വറി അപ്പാർട്ട്മ​െൻറുകൾ, ഷോപ്പിങ് മാൾ എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ഹൈലൈറ്റ് ബിൽഡേഴ്സ്, പ്രോജക്ട്, കൺസ്ട്രക്ഷൻസ് എന്നിങ്ങനെ മുന്നേറുന്ന ഹൈലൈറ്റ് ഗ്രൂപ്പിേൻറതാണ് ഈ സംരംഭം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT