പേരാമ്പ്ര: മുന്‍ മന്ത്രി ഡോ. കെ.ജി. അടിയോടിയുടെ മകന് കനോത്ത് ചന്ദ്രശേഖരെൻറ നിര്യാണത്തില്‍ കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡൻറ് മോഹന്‍ ദാസ് ഓണിയില്‍ അധ്യക്ഷത വഹിച്ചു. സത്യന് കടിയങ്ങാട്, തണ്ടോറ ഉമ്മര്‍ , രാജന് കെ.പുതിയേടത്ത്, ഇ.ടി. സത്യന്, പി. മോഹനന്, സി.കെ. ബാലന് , സി. പ്രേമന്, എന്‍.പി. ബാലന്, പി.വി. ലക്ഷ്മിക്കുട്ടി അമ്മ, ടി.വി. മുരളി, കാളക്കണ്ടി ചന്ദ്രന് , പ്രസി ആര്‍പ്പാംകുന്നത്ത്, പി.വി. പത്മാവതി എന്നിവര്‍ സംസാരിച്ചു. പന്നിക്കോട്ടൂർ പാലം ഉദ്ഘാടനം ഇന്ന് പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മൂത്താട്ടുപുഴക്കു കുറുകെ നിർമിച്ച കോൺക്രീറ്റ് പാലത്തിെൻറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലരക്കു മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി നിർവഹിക്കും. എം.പിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് തുക വകയിരുത്തിയാണ് പാലം നിർമിച്ചത്. ---------------------------------------- ഖേദിക്കുന്നു വനപാലകരെ ആക്രമിച്ച കേസിൽ കോടതിയില്‍ കീഴടങ്ങിയ കക്കയം സ്വദേശികളായ ബേബി, ഡെനിൽ എന്നിവരുടേതായി കഴിഞ്ഞ ദിവസം പേരാമ്പ്ര വാർത്തക്കൊപ്പം ചേർത്ത ചിത്രങ്ങളിൽ ഡെനിലിെൻറ ചിത്രത്തിനു പകരം മറ്റൊരാളുടേതാണ് പ്രസിദ്ധീകരിച്ചത്. കക്കയം ഫോറസ്റ്റ് സെക്ഷൻ ഓഫിസ് അധികൃതർക്ക് പടം മാറിയതിനെ തുടർന്ന് ഇങ്ങനെ സംഭവിച്ചതിൽ നിർവ്യാജം ഖേദിക്കുന്നു -ന്യൂസ് എഡിറ്റർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.