പരാതി പരിഹാര അദാലത്ത്​​ 20ന് ടൗൺഹാളിൽ

കോഴിക്കോട്: താലൂക്കിലെ പരാതി പരിഹാര അദാലത്ത് 20ന് ജില്ല കലക്ടറുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ നടക്കും. രാവിലെ 9.30 മുതൽ നടക്കുന്ന അദാലത്തിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി സമർപ്പിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷ, സർവേ സംബന്ധിച്ച അപേക്ഷ, റേഷൻ കാർഡ് സംബന്ധിച്ച അപേക്ഷ, സ്റ്റാറ്റ്യൂട്ടറിയായി പരിഹരിക്കേണ്ട പരാതികൾ എന്നിവ ഒഴികെയുള്ള വിഷയങ്ങൾ അദാലത്തിൽ പരിഗണിക്കും. ഭക്ഷ്യസാധന തൂക്കക്കുറവ്: കർശന നടപടി വേണമെന്ന് വികസനസമിതി കോഴിക്കോട്: സിവിൽ സപ്ലൈസ് ഗോഡൗണിൽനിന്ന് ലഭിക്കുന്ന പാക്ക് ചെയ്ത ഭക്ഷ്യസാധനങ്ങൾക്ക് തൂക്കക്കുറവ് കാണുന്നതിനെതിരെ കർശന നടപടിയെടുക്കണമെന്ന് കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഹോട്ടൽ ഭക്ഷണ സാധനങ്ങളുടെ വില ഏകീകരിക്കണമെന്നും തലക്കുളത്തൂർ ഭാഗത്തുനിന്ന് പാളയം ബസ് സ്റ്റാൻഡിലേക്ക് ബസ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. റേഷൻ കടയിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിനുള്ള സന്ദേശം ഗുണഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെങ്കിലും റേഷൻ കടകളിൽനിന്ന് അവശ്യസാധനങ്ങൾ ലഭ്യമാകുന്നില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ.ടി. സുബ്രഹ്മണ്യൻ, മുഹമ്മദ് അലി, പൊറ്റത്തിൽ ബാലകൃഷ്ണൻ, മോഹനൻ, ഇയ്യക്കുന്നത്ത് നാരായണൻ, അമർനാഥ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.