മജ്‌ലിസുന്നൂര്‍ വാര്‍ഷികം

മാവൂര്‍: ആയംകുളം ശാഖ എസ്.കെ.എസ്.എസ്.എഫ് മജ്‌ലിസുന്നൂര്‍ നാലാം വാര്‍ഷികം ശംസുല്‍ ഉലമ നഗറില്‍ റഫീഖ് സകരിയ്യ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് അബൂബക്കര്‍ വഹബി പതാക ഉയര്‍ത്തി. അബ്ദുസ്സലാം ഹാജി അധ്യക്ഷത വഹിച്ചു. മജ്‌ലിസുന്നൂര്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യഭാഷണം നടത്തി. മാവൂര്‍ റേഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ പ്രസിഡൻറ് കെ. മുഹമ്മദ് ബാഖവി നേതൃത്വം നല്‍കി. സാജിദ് നിസാമി പ്രാർഥന നടത്തി. എന്‍.വി.കെ. മുഹമ്മദ് ഫൈസി, അബ്ദുറഹ്മാന്‍ ദാരിമി ചീക്കോട്, അഷ്‌റഫ് റഹ്മാനി കല്‍പ്പള്ളി, മുഹമ്മദ് ഹാജി മാളിയേക്കല്‍, അബ്ദുറഹ്മാന്‍ ഫൈസി, സൈദ് അലവി, സല്‍മാനുല്‍ ഫാരിസ് എന്നിവർ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എം.ടി. അബ്ദുസലീം മാളിയേക്കല്‍ സ്വാഗതവും ട്രഷറര്‍ അബ്ദുറഹ്മാന്‍ ചെറുതൊടി നന്ദിയും പറഞ്ഞു. പള്ളിയോൾ പൊന്നേംപാടത്ത് നെൽകൃഷിയിറക്കി മാവൂർ: തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതി​െൻറ ഭാഗമായി മാവൂർ ഗ്രാമപഞ്ചായത്തിലെ പള്ളിയോൾ പൊന്നേംപാടത്ത് നെൽകൃഷിയിറക്കി. സ്വതന്ത്ര കർഷകസംഘം മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള ഹരിത പാടശേഖരസമിതിയാണ് ഒരേക്കർ ഭൂമിയിൽ നെൽകൃഷി ഇറക്കിയത്. വർഷങ്ങളായി തരിശുഭൂമിയായി കിടന്ന വയൽ പാട്ടത്തിനെടുത്താണ് ജ്യോതി ഇനത്തിലുള്ള നെല്ല് കൃഷി ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഞാറുനട്ട് ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫിസർ സുലൈഖാബി, കൃഷി അസിസ്റ്റൻറ് പി.കെ. സാജിദ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉസ്മാൻ, സ്വതന്ത്ര കർഷകസംഘം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി. വീരാൻകുട്ടി, ജനറൽ സെക്രട്ടറി പി.കെ. മുനീർ, ട്രഷറർ ഹബീബ് ചെറൂപ്പ, എൻ.പി. അഹമ്മദ്, ചെറൂപ്പ മുഹമ്മദ്, ഒ. മമ്മദ് മാസ്റ്റർ, ടി.വി.എം. അബ്ദുല്ല, എം.പി. കരീം, പി. മുനീർ, കെ.എം. ജമാൽ, ടി. ഹംസ ഹാജി, ടി. മോയിൻ ഹാജി, അബൂബക്കർ മാസ്റ്റർ എന്നിവർ പങ്കെടുത്തു. മാധ്യമ പ്രവർത്തകർക്കു നേരേയുള്ള ആക്രമണം ജാമ്യമില്ല കുറ്റമാക്കണം മാവൂർ: മാധ്യമ പ്രവർത്തകർക്കു നേരേയുള്ള അക്രമങ്ങൾക്കെതിരെ നടപടി കർശനമാക്കണമെന്ന് മാവൂർ പ്രസ് ഫോറം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അക്രമങ്ങൾ വർധിക്കുന്നത് തടയാൻ മാധ്യമ പ്രവർത്തകർക്കുനേരേയുള്ള ആക്രമണം ജാമ്യമില്ല കുറ്റമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് അബ്ദുല്ല മാനൊടുകയിൽ അധ്യക്ഷത വഹിച്ചു. സി. സുരേഷ് ബാബു (മലയാള മനോരമ), എം. ഉസ്മാൻ (തേജസ്), കെ.എം.എ. റഹ്മാൻ (സുപ്രഭാതം), സത്യദാസ് മേച്ചേരിക്കുന്ന് (സി.ടി.വി), ഉമറലി ശിഹാബ് (ടീം വിഷൻ), നിബിൻ രാജ് (കേരളകൗമുദി), കെ. നിസാർ (മംഗളം) എന്നിവർ സംസാരിച്ചു. വിവിധ തലങ്ങളിൽ പുരസ്കാരങ്ങൾ നേടിയ സത്യദാസ് മേച്ചേരിക്കുന്ന്, എം. ഉസ്മാൻ, സി. സുരേഷ്ബാബു എന്നിവരെ ആദരിച്ചു. വി.എൻ. അബ്ദുൽ ജബ്ബാർ (ചന്ദ്രിക) സ്വാഗതവും ടി.എം. അബൂബക്കർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അബ്ദുല്ല മാനൊടുകയിൽ (പ്രസി), സി. സുരേഷ് ബാബു, ഉമറലി ശിഹാബ് (വൈ. പ്രസി.), ടി.എം. അബൂബക്കർ (ജന. സെക്ര.), വി.എൻ. അബ്ദുൽ ജബ്ബാർ, സത്യദാസ് മേച്ചേരിക്കുന്ന് (ജോ. സെക്ര.) എം. ഉസ്മാൻ (ട്രഷ), കെ.എം.എ. റഹ്മാൻ ഓഡിറ്റർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.