ജനാധിപത്യ ബോധം കുട്ടികളിലെത്തേണ്ടത് കാലഘട്ടത്തി​െൻറ അനിവാര്യത: പുരുഷൻ കടലുണ്ടി എം.എൽ.എ

അത്തോളി: ജനാധിപത്യ അവബോധം കുട്ടികളിലെത്തേണ്ടത് കാലഘട്ടത്തി​െൻറ അനിവാര്യതയാണെന്നും ജനാധിപത്യം ഒരു ജീവിത ചര്യയാക്കണമെന്നും പുരുഷൻ കടലുണ്ടി എം.എൽ.എ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമ​െൻററി അഫേയ്സ് കേരളയും അത്തോളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ ക്ലബും സംയുക്തമായി സംഘടിപ്പിച്ച 'ഇന്ത്യൻ ജനാധിപത്യം' എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വിജയരാഘവൻ ചേലിയ, ഇ. ശശീന്ദ്രദാസ്, കെ.വി. ഷിബു, റൈഹാ നഫീസ എന്നിവർ പ്രബന്ധമവതരിപ്പിച്ചു. എ. സുരേഷ് കുമാർ മോഡറേറ്ററായിരുന്നു. ഗ്രാമ പഞ്ചായത്തംഗം ഷീബ രാമചന്ദ്രൻ , പ്രിൻസിപ്പൽ ആർ. ഇന്ദു, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ടി.പി. ബിജേഷ്, പ്രധാനധ്യാപകൻ എം.സി. രാഘവൻ, കെ.ടി. സുരേന്ദ്രൻ, ടി.കെ. വിജയൻ, പി.ടി.എ പ്രസിഡൻറ് ഒ.കെ. മനോജ്, ഇ. സുനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി പി.ബി. നിഷ, കോഓഡിനേറ്റർ വിനോദ് മേച്ചേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT