പാലി​േയറ്റിവ്​ കെയറിന്​ എൻ.എസ്​.എസ്​ വളൻറിയർമാരുടെ കൈത്താങ്ങ്​

കൂളിമാട്: ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് എൻ.എസ്.എസ് വളൻറിയർമാരുടെ കൈത്താങ്ങ്. ചേന്ദമംഗലൂർ എച്ച്.എസ്.എസ്, നായർക്കുഴി ജി.എച്ച്.എസ്.എസ് എന്നിവയിലെ എൻ.എസ്.എസ് വളൻറിയർമാരാണ് വീടുകൾേതാറും കയറിയിറങ്ങി 27,000 രൂപ സ്വരൂപിച്ചത്. ചിറ്റാരിപിലാക്കൽ പ്രതീക്ഷ സ്കൂളിൽ സംഘടിപ്പിച്ച പാലിയേറ്റിവ് ദിനാചരണത്തിൽ ക്ലസ്റ്റർ കൺവീനർ എ.പി. മിനിയിൽനിന്ന് സൊസൈറ്റി ഭാരവാഹി വാസുദേവൻ തുക ഏറ്റുവാങ്ങി. ദിനാചരണം വിജിലൻസ് സി.ഐ കുഞ്ഞിമോയിൻ ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് പ്രസിഡൻറ് സി.കെ. മജീദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർമാരായ അഷ്റഫ്, അഹമദ്കുട്ടി, വിനോദൻ, പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. വി.കെ. ബാലൻ, സുലൈമാൻ വെള്ളലശ്ശേരി, കെ.പി. മോഹനൻ, ബാലൻ വെള്ളലശ്ശേരി, വി.എം. ജോസഫ്, റസാഖ്, എ.പി. മിനി, ഷീജ, സബിത എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT