ആശുപത്രി രണ്ടാം വർഷത്തിലേക്ക് എം.വി.ആർ കാൻസർ സെൻററിൽ 17ന്​ സൗജന്യ ചികിത്സ

ചാത്തമംഗലം: എം.വി.ആർ കാൻസർ െസൻറർ പ്രവർത്തനമാരംഭിച്ച് ഒരു വർഷം തികയുന്ന ബുധനാഴ്ച മുഴുവൻ രോഗികൾക്കും ശസ്ത്രക്രിയ അടക്കം സൗജന്യ ചികിത്സ നൽകുമെന്ന് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇൗ ദിവസം മരുന്നിനുമാത്രമായിരിക്കും പണം ഇൗടാക്കുക. കൂടാതെ, 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ഇനിമുതൽ മരുന്ന് ഒഴികെ ചികിത്സച്ചെലവിൽ 30 ശതമാനം ഇളവു നൽകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ രോഗികൾക്ക് 30 ശതമാനം ഇളവ് നൽകുന്നുണ്ട്. കാൻസർ ചികിത്സക്ക് മുതൽകൂട്ടാകുന്ന ഗവേഷണകേന്ദ്രം മാർച്ച് 31ന് പ്രവർത്തനമാരംഭിക്കും. റേഡിയോ ഐസോടോപ് തയാറാക്കുന്നതിന് ആശുപത്രിയിൽ സൈക്ലോടോൺ മെഷീൻ ഉടൻ സ്ഥാപിക്കും. നിലവിൽ കേരളത്തിനുപുറത്തുനിന്നാണ് ഇത് എത്തിക്കുന്നത്. റേഡിയോ ഐസോടോപ്പുകൾ തയാറാക്കി തുടങ്ങുന്നേതാടെ സംസ്ഥാനത്തെ കാൻസർ ചികിത്സാ കേന്ദ്രങ്ങൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും ലാബുകൾക്കും ഗുണകരമാകും. ആശുപത്രിയുടെ ദുബൈ ഓഫിസ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ജൂൺ ഒന്നിന് ദുബൈയിൽ ക്ലിനിക്ക് പ്രവർത്തനമാരംഭിക്കും. കാൻസർ നിർണയം വേഗത്തിലാക്കുന്നതും രാജ്യത്ത് മറ്റെങ്ങുമില്ലാത്തതുമായ ഓട്ടോമാറ്റഡ് ഹിസ്റ്റോ പാത്തോളജി ലാബ് മുതൽ കാൻസർ ചികിത്സക്ക് ലഭ്യമായ എല്ലാ സജ്ജീകരണങ്ങളും ചൂലൂരിലെ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ബി.എസ്സി നഴ്സിങ് കഴിഞ്ഞ നഴ്സുമാർക്ക് പ്രതിമാസം 30,000 രൂപയും അല്ലാത്തവർക്ക് 25,000 രൂപയും ശമ്പളവുമായി ജനുവരി മുതൽ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഇതുവരെ 7650 രോഗികൾ ഇവിടെ ചികിത്സക്കെത്തിയിട്ടുണ്ട്. ആശുപത്രിയുടെ ഒന്നാം വാർഷിക പരിപാടികൾ ബുധനാഴ്ച വൈകുന്നേരം നാലിന് നടൻ ഇന്നസ​െൻറ് എം.പി ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഭദ്രദീപം െകാളുത്തും. നടൻ മാമുക്കോയ, പി.ടി.എ. റഹീം എം.എൽ.എ തുടങ്ങിയവർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ഡോ. െഎഷ ഗുഹരാജ്, അംഗം ടി. സിദ്ദീഖ്, ഡോ. പി.കെ. മുഹമ്മദ് അജ്മൽ, മറ്റ് ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.