കക്കോടി: ചേളന്നൂർ സർവിസ് സഹകരണ ബാങ്ക് ആതുരശുശ്രൂഷ രംഗത്തേക്ക് കടക്കുന്നു. 1946ൽ നെല്ല് സംഭരണ സൊസൈറ്റിയായി ചേളന്നൂരിൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനം, 1962 ൽ സർവിസ് സഹകരണ ബാങ്കായി ഉയരുകയായിരുന്നു. മൂന്നു കോടി െചലവിൽ കക്കോടി മുക്കിലെ ബാങ്ക് കെട്ടിടവും ആധുനിക രീതിയിലുള്ള മെഷീനറിയും സ്ഥാപിച്ചാണ് പെതുജന ആരോഗ്യരംഗത്ത് മെച്ചപ്പെട്ട സേവനം കാഴ്ചവെക്കാൻ ബാങ്ക് ഒരുങ്ങുന്നത്. ഇതിെൻറ ആദ്യപടിയായി എക്സറേ, ലാബ്, ഫാർമസി, ഇ.സി.ജി. ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കുന്നുണ്ട്. സ്കാനിങ്, ഫിസിയോ െതറപ്പി, ഡയാലിസിസ് ഉൾപ്പെടെയുള്ള സംവിധാനവും കൊണ്ടുവരാൻ പദ്ധതിയുണ്ട്. ഇതിനായി ഡോക്ടർമാരെയും വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. 42 വർഷക്കാലംകൊണ്ട് കക്കോടി, ചേളന്നൂർ, തലക്കുളത്തുർ, കുരുവട്ടൂർ, കാക്കൂർ, നന്മണ്ട പ്രദേശങ്ങളിലെ ആയിരങ്ങൾക്ക് സാമ്പത്തിക സഹായങ്ങളിലൂടെ ഉയർച്ചയിലെത്തിയ ചേളന്നൂർ സർവിസ് സഹകരണ ബാങ്കിന് ആറു ബ്രാഞ്ചുകളുണ്ട്. ഫെബ്രുവരി അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.