യു. ഉന്മേഷ് അനുസ്മരണം

കടലുണ്ടി : സി.എം.പി ജില്ല കൗൺസിൽ അംഗവും സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന യു. ഉന്മേഷി​െൻറ രണ്ടാം ചരമവാർഷിക ദിനം സി.എം.പി ഫറോക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. സി.എം.പി. ജില്ല സെക്രട്ടറിയും കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്ക് ചെയർമാനുമായ ജി. നാരായണൻകുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.എം.പി ഫറോക്ക് ഏരിയ സെക്രട്ടറി പി. ബൈജു അധ്യക്ഷത വഹിച്ചു. എൻ.വി. ബാദുഷ, സി.പി. അളകേശൻ, എ. ഡൽജിത്ത്, എൻ.കെ. ബിച്ചിക്കോയ, മുരളി മുണ്ടേങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെംബർ സതീദേവി ടീച്ചർ, സി.വി. ബാവ, പനക്കൽ പ്രേമരാജൻ, ഉദയൻ കാർക്കോളി, എൻ. സത്യബാബു, അഷറഫ് മണക്കടവ് എന്നിവർ സംസാരിച്ചു. കവി കെ.സി. ദാസ് അനുസ്മരണ കവിത എഴുതി വായിച്ചു. ഷാനവാസ് മാരാത്ത് സ്വാഗതവും കമലേഷ് കടലുണ്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.