തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിൽ ഉദ്യോഗസ്ഥരെ നിയമിച്ചു

അത്തോളി: ജീവനക്കാരുടെ കുറവ് മൂലം ഓഫിസ് പ്രവർത്തനം അവതാളത്തിലായ തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിൽ ഒടുവിൽ ഉദ്യോഗസ്ഥരെ നിയമിച്ചു. അസിസ്റ്റൻറ് എൻജിനീയർ, വി.ഇ.ഒ, ക്ലർക്ക്, രണ്ട് എംപ്ലോയ്മ​െൻറ് ഓവർസിയർമാർ എന്നിവരെയാണ് പുതുതായി നിയമിച്ചത്. മാസങ്ങളായി പഞ്ചായത്തിലെ പദ്ധതി പ്രവർത്തനങ്ങൾ പൂർണമായും നിലച്ചിരിക്കുകയായിരുന്നു. ലൈഫ് മിഷനിലെ അഗതി ആശ്രയ പദ്ധതിയിൽ നിരവധി അടിസ്ഥാന നിർമിതികൾക്ക് അപേക്ഷിച്ച്‌ കാത്തിരുന്ന പാവങ്ങൾ ഇതുമൂലം ഏറെ ദുരിതത്തിലായിരുന്നു, നൂറു കണക്കിന് വീടുകളുടെ പ്ലാനുകളാണ് തീരുമാനം കാത്ത് ഫയലിൽ കെട്ടിക്കിടന്നത്. ഒന്നര വർഷമായി പ്ലാനിങ് സെക്ഷനിൽ അസി. എൻജിനീയർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. നാല് ഓവർസിയർമാർ വേണ്ടിടത്ത് രണ്ടര വർഷമായി ഈ തസ്തികയും ഒഴിഞ്ഞുകിടക്കുകയായിരുന്നു. നിലവിലുണ്ടായിരുന്ന കെട്ടിടങ്ങളുടെ പ്ലാൻ നോക്കുന്ന ക്ലർക്ക് സ്ഥലംമാറ്റ ഉത്തരവെത്തി മാറിപോകുകയായിരുന്നു. ഇത് നേരത്തേ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഇതിനകം കോടികളുടെ നിർമാണ പ്രവർത്തനങ്ങളാണ് നിലച്ചിരിക്കുന്നത്. പഞ്ചായത്തിൽ ഉദ്യോഗസ്ഥരുടെ കുറവ് മൂലം പദ്ധതി പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രംഗത്ത് എത്തിയിരുന്നു. കുട്ടികളിലെ ജനിതക വൈകല്യങ്ങളുടെ കാരണം പരിശോധിക്കപ്പെടണം- ബാബു പറശ്ശേരി അത്തോളി: കുട്ടികളുടെ ജനിതക വൈകല്യങ്ങള്‍ക്ക് കാരണം മരുന്നുകളുടെ ആധിക്യമാണോയെന്നും ഇന്നത്തെ ചികിത്സരീതികളടെ പിഴവാണോയെന്നും പരിശോധിക്കപ്പെടേണ്ട സാഹചര്യമാണുള്ളതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി. തലക്കുളത്തൂര്‍ എ.സി. ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആൻഡ് അഡോളസ​െൻറ് കെയര്‍ സ​െൻററി​െൻറ നേതൃത്വത്തില്‍ മാതൃശിശു ആരോഗ്യ രംഗത്ത് ആയുര്‍വേദത്തി​െൻറ സാധ്യതകള്‍ അന്വേഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആയുര്‍വേദ ഡോക്ടര്‍മാരുടെ സമന്വയ -2018 സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ആയുര്‍വേദ മെഡിക്കല്‍ ഓഫിസറും ആയുര്‍വേദ ആശുപത്രി ഡയറക്ടറുമായ എന്‍. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സർക്കാറി​െൻറ നയങ്ങളിൽ ഉൾപ്പെടുത്തി ഇത്തരത്തിൽപ്പെട്ട കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുന്നതിനാണ് സെമിനാർ ലക്ഷ്യംവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളില്‍ നിന്നായി 250-ലധികം ഡോക്ടര്‍മാർ സെമിനാറില്‍ പങ്കെടുത്തു. ‍ ജില്ല പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശന്‍, വാര്‍ഡ് അംഗം യു. പ്രദീപ് കുമാർ‍, ജില്ല ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. പി.സി. ജെസ്സി, ഡോ. ശ്രുതി വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. തുഷാര സുരേഷ്‌കുമാര്‍, ഡോ. ജോമോന്‍ ജോസഫ്, ഡോ. കെഎസ്. ദിനേശ്, ഡോ. വി. രാജീവന്‍, ഡോ. എം.വി. അനില്‍കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.