സിയസ്കോ ഐ.ടി.ഐ സംരംഭകത്വ സെമിനാറും ബിരുദദാനവും നാളെ

കോഴിക്കോട്: സിയസ്കോ യത്തീംഖാനക്കു കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനമായ മുഖദാറിലെ സിയസ്കോ ഐ.ടി.ഐയുടെ ഏകദിന വ്യവസായ സംരംഭകത്വ സെമിനാറും ബിരുദദാന സമ്മേളനവും ബുധനാഴ്ച നടക്കും. ടൗൺഹാളിൽ രാവിലെ 11ന് സെമിനാർ എ‍ഴുത്തുകാരൻ യു.എ. ഖാദറും ബിരുദദാനച്ചടങ്ങ് മൂന്നിന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂറും ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അന്താരാഷ്ട്ര പരിശീലകൻ റാഷിദ് ഗസ്സാലി, ഡോ. സജി കുര്യാക്കോസ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും. വിദ്യാർഥികളുടെ പാഠ്യേതര നിലവാരം ഉയർത്തി സ്വന്തമായ വ്യവസായം ആരംഭിക്കുന്നതിനുള്ള സാങ്കേതിക ജ്ഞാനം നൽകുന്നതിനായി എല്ലാ വർഷവും സെമിനാർ നടത്താറുണ്ട്. 1996ൽ തുടങ്ങിയ ഐ.ടി.ഐയിൽ കോഴിക്കോട്, കണ്ണൂർ, വയനാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ള 360ഓളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. സിയസ്കോ യത്തീംഖാന വൈസ്ചെയർമാൻ പി.വി. അബ്ദുല്ലക്കോയ, ജന.സെക്രട്ടറി പി.ടി. മുസ്തഫ, സിയസ്കൊ പ്രസിഡൻറ് പി.ടി. മുഹമ്മദലി, ഐ.ടി.ഐ പ്രിൻസിപ്പൽ ബി. ജയപാലൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.