ഫറോക്ക്: മദ്റസ പഠനത്തോടൊപ്പം ഉയർന്ന ഉദ്യോഗങ്ങളിലെത്താനുള്ള പ്രാഥമിക പരിശീലനത്തിെൻറ ഭാഗമായി നല്ലളം തഹ്ലീമുസ്വിബിയാൻ മദ്റസയിലെ വിദ്യാർഥികൾ ചെറുവണ്ണൂർ വില്ലേജ് ഓഫിസർ പി.എം. റഹീമുമായി സംവദിച്ചു. സർക്കാർ ഉദ്യോഗങ്ങളിലെത്താനുള്ള മാർഗങ്ങൾ, അതിന് വിദ്യാർഥികൾ ചെയ്യേണ്ട മുന്നൊരുക്കങ്ങൾ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച തെൻറ അനുഭവകഥകൾ എന്നിവ വില്ലേജ് ഓഫിസർ വിദ്യാർഥികളുമായി പങ്കിട്ടു. എല്ലാ ശനിയാഴ്ചകളിലുമാണ് വിദ്യാർഥികൾക്ക് ഈ പരിശീലനം നൽകുന്നത്. സ്വദർ മുഅല്ലിം ഫിറോസ് ഫൈസി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡൻറ് പി.ടി. മുഹമ്മദ് മുസ്തഫ, സെക്രട്ടറി സി. ബീരാൻ കോയ, ജോയൻറ് സെക്രട്ടറി കെ. ഹനീഫ, അഡ്വൈസർ എ. അബ്ദുൾ റഹീം ചാലിയം, മുഅല്ലിം അക്ബർ റഹ്മാനി വിദ്യാർഥികളായ ഫാത്തിമ ഷർഫിജ, ആയിഷ വഹിയ, പി.ടി. മുഹമ്മദ് ആരിഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.