പാവയിൽ ഫെസ്​റ്റ്​ ^2018 സംഘാടകസമിതി രൂപവത്​കരിച്ചു

പാവയിൽ ഫെസ്റ്റ് -2018 സംഘാടകസമിതി രൂപവത്കരിച്ചു ചേളന്നൂർ: 2018 ഏപ്രിൽ മൂന്നു മുതൽ ഒമ്പതുവരെ നടത്തുന്ന പാവയിൽ ഫെസ്റ്റ് 2018 സംഘാടകസമിതി രൂപവത്കരിച്ചു. പാവയിൽ ചീർപ്പിന് സമീപം നടന്ന സംഘാടകസമിതി രൂപവത്കരണയോഗം എ.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ അധ്യക്ഷത വഹിച്ചു. എ. ഉദയർ ഫെസ്റ്റ് രൂപരേഖ അവതരിപ്പിച്ചു. കെ. സഹദേവൻ പദ്ധതി ക്രോഡീകരണം നടത്തി. പ്രവർത്തന ചുമതലരേഖ പി. പ്രദീപ്കുമാർ അവതരിപ്പിച്ചു. കെ.പി. കൃഷ്ണൻകുട്ടി പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. വിജയൻ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രമീള, ഗ്രാമപഞ്ചായത്ത് മെംബർമാരായ കെ.ജി. പ്രജിത, അമർജിത്, തഫ്സിജ, രാജു ടി. പാവയിൽ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി.കെ. വിജയൻ, പി.പി. ഹാഷിം, കെ. ദാസൻ, ഇ.ടി. നജീബ് തുടങ്ങിയവർ സംസാരിച്ചു. സി.എം. ശശിധരൻ സ്വാഗതവും അനിൽ കോരാമ്പ്ര നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.