കോഴിക്കോട്: പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് രോഗീപരിചരണവുമായി ബന്ധപ്പെട്ട ഹോം നഴ്സിങ്ങിനും അനുബന്ധ ജോലികൾക്കുമുള്ള മൂന്നു മാസത്തെ റെസിഡൻഷ്യൽ പരിശീലനം നൽകുന്നു. വയോജനങ്ങളെയും രോഗികളെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും മറ്റും പരിചരിക്കുന്നതിൽ പ്രാവീണ്യം നേടാൻ കഴിയുന്ന പരിശീലനം പട്ടികജാതി വികസന വകുപ്പാണ് നടപ്പാക്കുന്നത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലക്കാരായ പട്ടികജാതിക്കാർക്ക് അപേക്ഷിക്കാം. പരിശീലനകാലത്ത് ഭക്ഷണം, താമസം എന്നിവക്കു പുറമെ പ്രതിമാസം 1000 രൂപ സ്റ്റെപ്പൻറും ലഭിക്കും. എസ്.എസ്.എൽ.സിയോ ഉയർന്ന യോഗ്യതകളോ ഉള്ള 20നും 40നുമിടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽെപട്ട ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സിവിൽ സ്റ്റേഷനു സമീപത്തുള്ള ഹോം നഴ്സിങ് ആൻഡ് അലൈഡ് ഹെൽത്ത്െകയർ ട്രെയ്നിങ് ആൻഡ് പ്ലേസ്മെൻറ്സ് സെൻററുമായി 15നു മുമ്പ് ബന്ധപ്പെടണം. ഫോൺ: 7902652217, 9895341484.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.